ഉപ്പുതറ-അക്കുപ്പാലം-പത്തേക്കർ റോഡ് നവീകരണത്തിനുള്ള തടസ്സം നീങ്ങി To advertise here, ഉപ്പുതറ : വർഷങ്ങളായി തകർന്നുകിടക്കുന്ന ഉപ്പുതറ-അക്കുപ്പാലം-പത്തേക്കർ റോഡ് വീതികൂട്ടി നവീകരിക്കാൻ നടപടിയായി. റോഡ് കൈയേറ്റം ഒഴിപ്പിച്ചതോടെ നവീകരണത്തിനുള്ള തടസ്സം നീങ്ങി. വാഴൂർ സോമൻ എം.എൽ.എ.യാണ് റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചത്. കരാറും നൽകി. എന്നാൽ, എട്ട് മീറ്റർ വീതിയുള്ള റോഡിന്റെ വശങ്ങൾ പലഭാഗത്തും ചിലർ കൈയേറിയ അവസ്ഥയിലായിരുന്നു. ചിലയിടങ്ങളിൽ ഒരു വാഹനത്തിന് കഷ്ടിച്ചുകടന്നുപോകാൻ കഴിയുന്ന വീതിയേ ഉണ്ടായിരുന്നുള്ളൂ. ഇതുകാരണം റോഡ് നവീകരിക്കാൻ കരാറുകാരന് കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് മുൻകൈയെടുത്ത് പ്രദേശവാസികളുടെ യോഗം വിളിച്ചുചേർത്തു. കൈയേറ്റം ഒഴിപ്പിച്ച് മുൻപുണ്ടായുന്ന വീതിയിൽ റോഡുപണി പൂർത്തിയാക്കാൻ തീരുമാനിച്ചു. നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ബാബു മേച്ചേരി കൺവീനറായി സമിതിയെയും തിരഞ്ഞെടുത്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷീലാ രാജൻ നിർമാണോദ്ഘാടനവും നടത്തി. കൈയേറ്റവും ഒഴിപ്പിച്ചു. അഞ്ചാംക്ലാസുകാരി അനുശ്രീ അനുരാജ് കളക്ടർക്ക് കത്തെഴുതിയതോടെ ഫണ്ട് അനുവദിച്ച് നിർമാണം പൂർത്തിയായ പണ്ടാരംപടി പാലംവരെയാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്. Published: 15 Mar 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൈയേറ്റം ഒഴിപ്പിച്ചു; ശുഭയാത്രയ്ക്ക് വഴിയൊരുക്കാം
M
MathrubhumiSource Link
about 2 months ago