കൈവരികളില്ലാതെ മാമ്പറ്റ പാലം അപകടാവസ്ഥയിൽ

കൈവരികളില്ലാതെ മാമ്പറ്റ പാലം അപകടാവസ്ഥയിൽ

M
MathrubhumiSource Link
50 വർഷത്തെ പഴക്കമുണ്ട് ഈ പാലത്തിന് To advertise here, കരുവാരക്കുണ്ട് : കിഴക്കേത്തല–കൽക്കുണ്ട് റോഡിൽ ഒലിപ്പുഴയ്ക്ക് കുറുകെ സ്ഥിതിചെയ്യുന്ന മാമ്പറ്റ പാലം അപകടാവസ്ഥയിലെന്ന് പരാതി. 1976-ൽ പ്രദേശവാസികളുടെ ഇടപെടലിലൂടെ നിർമിച്ച പാലത്തിന് ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്. കൽക്കുണ്ട്, ചേരി, ആർത്തല, മണലിയംപാടം, മുള്ളറ തുടങ്ങിയ ജനസാന്ദ്രമായ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളാണ് ദിനംപ്രതി പാലത്തെ ആശ്രയിക്കുന്നത്. ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് പാലമുള്ളത്. പാലത്തിന് ആവശ്യമായ വീതിയില്ലാത്തതും സുരക്ഷയ്ക്കായി കൈവരികൾ സ്ഥാപിക്കാത്തതും വലിയ അപകടസാധ്യതയാണുണ്ടാക്കുന്നത്. മഴക്കാലത്ത് ഒലിപ്പുഴയിൽ ജലനിരപ്പുയരുമ്പോൾ പാലം പലപ്പോഴും വെള്ളത്തിനടിയിലാകുകയും ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്യുന്നത് പതിവാണ്. ജനപ്രതിനിധികൾക്ക് നിവേദനങ്ങൾ നൽകിയിട്ടും പാലം പുനർനിർമിക്കുന്നതിനായി ഇടപെടലുകളുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി മാമ്പറ്റ പാലം അടിയന്തരമായി പുനർനിർമിച്ച് വീതികൂട്ടണമെന്ന് ആർ.ജെ.ഡി. കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. Published: 27 Mar 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈവരികളില്ലാതെ മാമ്പറ്റ പാലം അപകടാവസ്ഥയിൽ — Mathrubhumi | B… | Boolokam