കൈവരികൾ സൂക്ഷിച്ച് നോക്കിയാലേ കാണൂ

കൈവരികൾ സൂക്ഷിച്ച് നോക്കിയാലേ കാണൂ

M
MathrubhumiSource Link
ഭീഷണിയായി നെത്തല്ലൂരിലെ പാലം To advertise here, നെത്തല്ലൂർ : അപായസൂചകങ്ങളുമില്ല, എന്നോ അടിച്ച പെയിന്റുംമങ്ങി. വാഴൂർ റോഡിൽ അപകട ഭീഷണിയായി നെത്തല്ലൂരിലെ പാലം. റോഡിനേക്കാൾ വീതികുറഞ്ഞ ഇടുങ്ങിയ പാലം അടുത്ത് വരുമ്പോളാണ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുക. പാലത്തിന്റെ കൈവരികൾ ദൂരെനിന്ന്‌ കാണാൻ കഴിയില്ല. ഇരുവശങ്ങളിലും കാടും പടർപ്പുംകയറിയ നിലയിലാണ്. ഒട്ടേറെ വാഹനങ്ങളാണ് പാലത്തിന്റെ കൈവരികളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. കൈവരികളടക്കം തകർന്ന് വാഹനം തോട്ടിലേക്ക് മറിഞ്ഞിട്ടുമുണ്ട്. ഒരുവശത്തെ കൈവരി രണ്ടുവർഷം മുമ്പ് തകർന്നപ്പോൾ അപകടമുണ്ടാക്കിയ ആൾ കട്ടകൊണ്ട് താത്കാലികമായി കൈവരികെട്ടി. ഇതിന് ബലമില്ല. വാഹനങ്ങൾ തട്ടിയാൽ ഇടിഞ്ഞ് തോട്ടിലേക്ക് വീഴും. എതിർവശത്തെ പാലത്തിന്റെ കൈവരികളും വാഹനങ്ങളിടിച്ച് കോൺക്രീറ്റടക്കം ഇളകിയ നിലയിലാണ്. അടുത്തെത്തുമ്പോഴാണ് പലരും പാലമാണെന്ന് തിരിച്ചറിയുന്നത്. ഇരുവശത്തും സൂചകങ്ങൾ സ്ഥാപിച്ച് പാലം തിരിച്ചറിയാവുന്ന വിധത്തിലാക്കണമെന്നാണ് ആവശ്യം. Published: 19 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൈവരികൾ സൂക്ഷിച്ച് നോക്കിയാലേ കാണൂ — Mathrubhumi | Boolokam | Boolokam