ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിൽ ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കൊച്ചി കൂട്ടായ്മ ജിദ്ദയുടെ നേതൃത്വത്തിൽ കൊച്ചിക്കാരുടെ ഇഫ്താർ സംഗമം ഹൃദ്യമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. ജിദ്ദയിലെ കോഴിക്കോടൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്ന് അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. To advertise here, റമദാന്റെ ആത്മീയതയും സഹോദര്യത്തിന്റെ മഹത്തായ സന്ദേശവും പങ്കുവെച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഇഫ്താർ എന്നത് കേവലം നോമ്പ് തുറക്കുന്ന ഒരു ചടങ്ങ് മാത്രമല്ല, ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യർ പരസ്പരം സ്‌നേഹവും ഐക്യവും പങ്കിടുന്ന ഒരു സാമൂഹിക വേദിയാണെന്ന് കൊച്ചി കൂട്ടായ്മ ജിദ്ദ പ്രസിഡന്റ് ശ്രീ സനോജ് സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു സംസാരിക്കുമ്പോൾ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും നാടിന്റെ ഓർമ്മകളും സൗഹൃദബന്ധങ്ങളും നിലനിർത്തുന്നതിൽ ഇത്തരത്തിലുള്ള കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോക കേരള സഭ ചെയർമാൻ കെ. ടി. എ മുനീർ റമദാൻ നമ്മെ പഠിപ്പിക്കുന്ന മാനവിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പട്ടിണിയനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കാനും മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും പുലർത്താനും റമദാൻ നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ കൊച്ചി കൂട്ടായ്മ ജിദ്ദ പോലുള്ള പ്രവാസി സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയർമാൻ ശ്രീ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് ഹിജാസ് കളരിക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന് ജനറൽ സെക്രട്ടറി മൻസൂർ അലി സേട്ട് സ്വാഗതം ആശംസിച്ചു. ജീവർകാരുണ്യ കൺവീനർ റിയാസ് ഇസ്മായിൽ, മീഡിയ കൺവീനർ അനീസ് കൊച്ചങ്ങാടി, ജോയിന്റ് സെക്രെട്ടറി ശാരിഖ് കൊച്ചി, അനിൽകുമാർ ചേർത്തല, ഹിജാസ് പെരുമ്പാവൂർ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാ വിംഗിന്റെ സജീവ പങ്കാളിത്തം പരിപാടിക്ക് പ്രത്യേക ഭംഗി നൽകി. വനിതാ വിംഗ് അംഗങ്ങളായ സനിമ സനോജ്, നസ്രിയ ജിബിൻ, നീനു അഷ്റഫ്, സജിത ബായ്, റാണിയ, ഔമ ഭായ്, സുഹറ ഭായ്, സൈഹാ, ജുവൈരിയ, സഹറാ, ജുമാന, ഹിറാ, നാസ്നീൻ, ജുആൻ ആദം, ഇനാറ മറിയം, ഇയാൻ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഇഫ്താർ സംഗമം പ്രവാസി കൊച്ചിക്കാരുടെ സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ഹൃദയസ്പർശിയായ വേദിയായി മാറി. നാടിന്റെ ഓർമ്മകളും സൗഹൃദബന്ധങ്ങളും പുതുക്കിക്കൊണ്ട് പ്രവാസികൾ ഒരുമിച്ചു കൂടിയ ഈ ഇഫ്താർ സംഗമം പങ്കെടുത്ത എല്ലാവർക്കും ഒരു മറക്കാനാവാത്ത അനുഭവമായി മാറി. ട്രഷറർ ബാബു മുണ്ടൻവേലി നന്ദി രേഖപ്പെടുത്തി.

കൊച്ചി കൂട്ടായ്മ ജിദ്ദയുടെ ഇഫ്താർ സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി
M
MathrubhumiSource Link
about 2 months ago