മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് പുതിയ ദക്ഷിണേഷ്യൻ സെക്ടറുകൾ പ്രഖ്യാപിച്ചു. കൊച്ചി, ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ സെക്ടറുകളിലേക്കു കൂടി താൽക്കാലിക സർവീസുകൾ വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചു. ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, പുതിയ ലക്ഷ്യസ്ഥാനങ്ങൾ യാത്രക്കാർക്ക് ഉപകാരപ്രദമാകും. ദമ്മാമിൽ നിന്ന് നിലവിൽ ലണ്ടൻ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഗൾഫ് എയറിന്റെ താൽക്കാലിക സർവീസുകളുണ്ട്. To advertise here, സ്ഥിരീകരിച്ച ബുക്കിംഗുകൾ കൈവശമുള്ള യാത്രക്കാർക്ക് ബഹ്റൈനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ റോഡ് വഴിയുള്ള യാത്രാസൗകര്യം ഗൾഫ് എയർ നൽകും. ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് മാത്രമായി ഗൾഫ് എയർ, സൗദി അറേബ്യ ട്രാൻസിറ്റ് വിസ സഹായവും നൽകുന്നു. സൗദി അറേബ്യ അവസാന ലക്ഷ്യസ്ഥാനമായ യാത്രക്കാർക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം. ഗൾഫ് എയറിന്റെ gulfair.com എന്ന വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയോ യാത്രക്കാർക്ക് അവരുടെ സീറ്റുകൾ ബുക്ക് ചെയ്യാം.

കൊച്ചിയടക്കം നാലു സെക്ടറുകളിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ
M
MathrubhumiSource Link
about 1 month ago