കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനം ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനം ഒരുക്കി ബഹ്റൈൻ കേരളീയ സമാജം

M
MathrubhumiSource Link
മനാമ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെ വന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം ഒരുക്കി. To advertise here, മാർച്ച് 15-നു പുലർച്ചെ ഒരു മണിക്ക് മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നിന്ന് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും വോളണ്ടീയേർസും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുത്തു. പ്രതിസന്ധിഘട്ടങ്ങളിൽ അവസരോചിതമായി എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന പി വി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോട് യാത്രക്കാർ നന്ദി പ്രകടിപ്പിച്ചു. മാർച്ച് 16, 17, 20 തീയതികളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നും പി വി രാധാകൃഷ്ണപിള്ള അറിയിച്ചു. Content Highlights: Bahrain Kerala Samajam initiative for stranded expats, Collaboration with Gulf Air for flights via Dammam, Flag-off ceremony held at Golden Tulip, Manama, Additional flight dates scheduled for March 16, 17, and 20 Published: 16 Mar 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനം ഒരുക്കി ബഹ്റൈൻ കേരളീയ… | Boolokam