കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനവുമായി ബഹ്റൈൻ കേരളീയ സമാജം

കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനവുമായി ബഹ്റൈൻ കേരളീയ സമാജം

M
MathrubhumiSource Link
മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. To advertise here, ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നു. ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്ന് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. Published: 16 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനവുമായി ബഹ്റൈൻ കേരളീയ സമ… | Boolokam