കൊച്ചിയിൽ കുട്ടികളുടെ നാടകക്കളരി

കൊച്ചിയിൽ കുട്ടികളുടെ നാടകക്കളരി

M
MathrubhumiSource Link
തോപ്പുംപടി : ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടകക്കളരി നടത്തി. 'ചുവടുകൾ' എന്ന പേരിൽ സംഘടിപ്പിച്ച കളരി രാജേഷ് രാഗം ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. To advertise here, കോട്ടയ്ക്കൽ മുരളി, സതീഷ് പി. ബാബു, വി.ജെ. വിക്ടർ, ചലച്ചിത്രനടൻ മീനരാജ്, സുമേഷ് പള്ളുരുത്തി, ഗായിക സീന സജു, ലാലൻ പാട്ടുടയോൻ, എൻ.ഇ. സയനേഷ്യസ്, ജോൺസൺ കുതിരങ്കർ, ക്ലമന്റ് റോബർട്ട് തുടങ്ങിയവർ സംസാരിച്ചു. ബിജു ബെർണാഡ്, കൊച്ചിൻ ഹരി അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം സംസ്ഥാന സർക്കാരിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോസഫ് സുമിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായിക ജെൻസി, മോഹൻ കൃഷ്ണൻ എന്നിവരെ സിനിമാല പ്രൊഡ്യൂസർ ഡയാന സിൽവസ്റ്റർ ആദരിച്ചു. പ്രിയരാജ് ഭരതൻ, ഷാബു കെ. മാധവൻ, കൊച്ചിൻ ബാബു, പ്രമോദ് പി.ആർ., ഷീബ ഡുറോം, ഭാസി പനയ്ക്കൻ, ഫ്രാൻസിസ് ഈരവേലിൽ, അനീഷ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. Published: 31 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചിയിൽ കുട്ടികളുടെ നാടകക്കളരി — Mathrubhumi | Boolokam | Boolokam