കൊച്ചി: കൊച്ചി വടുതലയിൽ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യ എന്നാണ് സംശയം. ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. To advertise here, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. രണ്ടുമാസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവയസിൽ താഴെയാണ് മൂന്ന് കുട്ടികളുടേയും പ്രായമെന്നാണ് റിപ്പോർട്ട്. അഞ്ചുപേരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്. ഇവരെ കാണാതായതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Five family members including two women and three children found dead in Vaduthala, Kochi., Initial investigation points toward a potential suicide case., Victims were originally from Thiruvananthapuram and were staying in a rented house., The family had arrived in Kochi two months ago for medical treatment. Published: 21 Mar 2026, 10:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊച്ചിയിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ; മരിച്ചത് ചികിത്സയ്‌ക്കെത്തിയവർ
M
MathrubhumiSource Link
about 2 months ago