ലഖ്‌നൗ: വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട വാഹനമിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. To advertise here, വയോധികയുടെ കൊച്ചുമകൻ ഓടിച്ചെത്തിയ എസ്.യു.വി.യാണ് വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് അപകടമുണ്ടാക്കിയത്. കൊച്ചുമകൻ വാഹനവുമായി എത്തിയപ്പോൾ വയോധികയാണ് വീടിന്റെ ഗേറ്റ് തുറന്നുനൽകിയത്. തുടർന്ന് വാഹനം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതും വയോധിക ഗേറ്റടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, തൊട്ടുപിന്നാലെ വീട്ടുമുറ്റത്തുനിന്ന് വാഹനം പിന്നോട്ടുരുളുകയും പിറകിലുണ്ടായിരുന്ന വയോധികയെ ഇടിച്ചിടുകയുമായിരുന്നു. റോഡിലേക്ക് നീങ്ങിയ വാഹനത്തിന്റെ പിറകിൽനിൽക്കുകയായിരുന്ന വീട്ടമ്മ വാഹനത്തിനും റോഡരികിലെ ചുമരിനും ഇടയിൽപ്പെട്ടു. ഇതിനിടെ, വീട്ടിൽനിന്ന് ഒരാൾ ഓടിയെത്തി ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതും എന്നാൽ വാഹനം പിന്നോട്ടുനീങ്ങുന്നത് തടയാൻ കഴിയാത്തതും ദൃശ്യങ്ങളിൽ കാണാം. വാഹനം പിന്നോട്ടുനീങ്ങിയപ്പോൾ വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. വാഹനത്തിൽ കൊച്ചുമകൻ ഉണ്ടായിരുന്നതായും അതല്ല, വാഹനം നിർത്തിയിട്ട ശേഷമാണ് പിന്നോട്ടുരുണ്ടതെന്നും പറയപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മുന്നറിയിപ്പ്: വീഡിയോ ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കിയേക്കാം Content Highlights: Fatal accident involving an SUV rolling backward in a private driveway., The incident occurred in Farrukhabad, Uttar Pradesh., CCTV footage confirms the elderly victim was trapped between the vehicle and a wall., Urgent reminder for vehicle safety protocols when parking on slopes. Published: 04 Apr 2026, 09:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊച്ചുമകൻ ഓടിച്ചെത്തിയ വാഹനം വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് വയോധികയ്ക്ക് ദാരുണാന്ത്യം| Video
M
MathrubhumiSource Link
about 1 month ago