കൊച്ചെടത്വാ തീർഥാടനത്തിന് പന്തൽകാൽനാട്ടി

കൊച്ചെടത്വാ തീർഥാടനത്തിന് പന്തൽകാൽനാട്ടി

M
MathrubhumiSource Link
പൂവാർ : പുതിയതുറ വിശുദ്ധ ഗീവർഗീസ് സഹദയുടെ കൊച്ചെടത്വാ തീർഥാടനത്തിരുനാളിനു പന്തൽകാൽനാട്ടി. പന്തൽകാൽനാട്ടുകർമം ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ്, സഹവികാരി ഫാ. പ്രമോദ് സേവ്യർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഇടവകയിലെ വിശ്വാസികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. നോമ്പുകാലമായതിനാൽ തമിഴ്‌നാട്ടിൽനിന്നുൾപ്പെടെ നിരവധി തീർഥാടകർ ദേവലായത്തിൽ എത്തുന്നു. അവർക്ക് വിശ്രമിക്കാനും കുടിവെള്ളത്തിനും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കിയതായി ഇടവക കമ്മറ്റി അറിയിച്ചു. To advertise here, ഏപ്രിൽ 24-നാണ് കൊച്ചെടത്വാ തിരുനാളിന് കൊടിയേറുന്നത്. പതിനായിരക്കണക്കിനു വിശ്വാസികളാണ് തീർഥാടനത്തിന് എത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. Published: 24 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊച്ചെടത്വാ തീർഥാടനത്തിന് പന്തൽകാൽനാട്ടി — Mathrubhumi | Bo… | Boolokam