കൊടിതൂക്കുംമുകൾ ജലസംഭരണി സമർപ്പണം ഇന്ന്

കൊടിതൂക്കുംമുകൾ ജലസംഭരണി സമർപ്പണം ഇന്ന്

M
MathrubhumiSource Link
കാത്തിരിപ്പിന് വിരാമം... To advertise here, പുത്തൂർ : ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പൊങ്ങൻപാറ കൊടിതൂക്കുംമുകൾ ജലസംഭരണി ശനിയാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് 5.30-ന് മന്ത്രി കെ.എൻ. ബാലഗോപാൽ ജലസംഭരണി സമർപ്പണം നിർവഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. പ്രിയ അധ്യക്ഷത വഹിക്കും. പെരുങ്കുളം, പൊങ്ങൻപാറ, പാത്തല, വെണ്ടാർ വാർഡുകളിൽ പൂർണമായും ജലമെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പഞ്ചായത്തിലെ ഏറ്റവുമുയർന്ന ഭാഗമായ കൊടിതൂക്കുംമുകളിൽ നിർമിച്ച സംഭരണിക്ക് രണ്ടുലക്ഷം ലിറ്റർ ശേഷിയാണുള്ളത്. 2015-20ലെ ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം ഉൾപ്പെടെയുള്ള സഹായത്താൽ കുളക്കട ഗ്രാമപ്പഞ്ചായത്ത് വാങ്ങിനൽകിയ അഞ്ചുസെന്റ് സ്ഥലത്താണ് ജലസംഭരണി നിർമിച്ചത്. വിതരണക്കുഴൽ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കാനുണ്ട്. തെങ്ങാമ്പുഴ കടവിൽ നിർമിച്ച ആറുമീറ്റർ വ്യാസമുള്ള കിണറ്റിൽനിന്ന്‌ പമ്പ് ഉപയോഗിച്ച് പെരുങ്കുളത്തെ ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് വിതരണം നടത്തുന്ന കുളക്കട-പവിത്രേശ്വരം കുടിവെള്ളപദ്ധതി പഞ്ചായത്തിൽ നേരത്തേ നടപ്പാക്കിയിരുന്നു. എന്നാൽ ഇതുപ്രകാരം പൂർണമായും ജലമെത്തിക്കാൻ കഴിയില്ലെന്നതിനാൽ നബാർഡിന്റെ സഹായത്തിൽ കുളക്കട പഞ്ചായത്തിനുവേണ്ടിമാത്രം പുതിയ പദ്ധതിക്ക് രൂപംനൽകുകയായിരുന്നു. നിലവിലെ ജില്ലാപഞ്ചായത്ത് അംഗം ജി. സരസ്വതിയായിരുന്നു അന്ന് പഞ്ചായത്ത് പ്രസിഡന്റ്. 29.32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി മൂന്നുഘട്ടമായാണ് നടപ്പാക്കിയത്. ആദ്യ രണ്ടുഘട്ടവും പൂർത്തിയായി ജലവിതരണം ആരംഭിച്ചിരുന്നു. മൂന്നാംഘട്ടമായാണ് കൊടിതൂക്കുംമുകളിലെ ജലസംഭരണി നിർമാണവും അനുബന്ധപ്രവൃത്തികളും നടത്തിയത്. ശുദ്ധീകരണ പ്ലാന്റിന്റെ ശേഷി കൂട്ടും കുളക്കട-പവിത്രേശ്വരം പഞ്ചായത്തുകളിൽ ആവശ്യമായ അളവിൽ വെള്ളം എത്തണമെങ്കിൽ പെരുങ്കുളത്തെ ശുദ്ധീകരണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കണം. നിലവിൽ 5.60 മില്യൺ ലിറ്റർ ജലം ശുദ്ധീകരിച്ച് ദിനവും വിതരണം ചെയ്യാൻ കഴിയുന്നതാണ് പ്ലാന്റ്. ഇതിൽനിന്ന്‌ മൂന്ന് മില്യൺ ലിറ്റർ അധികശേഷിയുണ്ടാകുന്ന നിലയിലേക്കാണ് പ്ലാന്റ് മാറ്റേണ്ടത്. ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ജൽജീവൻ പദ്ധതിയിൽനിന്ന്‌ ഇതിനായി 63.33 കോടിയുടെ ഭരണാനുമതിയും 2.56 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊടിതൂക്കുംമുകൾ ജലസംഭരണി സമർപ്പണം ഇന്ന് — Mathrubhumi | Boo… | Boolokam