ന്യൂസ് ഡെസ്ക് Last Updated: 23 March 2026, 11:11 PM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഫ്‌ലാറ്റിനുള്ളിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം. തിങ്കളാഴ്ച കൊടുങ്ങല്ലൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. To advertise here, കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ഒടുവിൽ, വൈകീട്ട് നാലേകാലോടെയാണ് ഭ്രൂണം കണ്ടെടുത്തത്. ഭ്രൂണത്തിന് മൂന്നു മാസത്തോളം പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അഭിഷേകിനെയും അപർണയേയുംപോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്‌ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞ് പുറത്തുവന്നത് എന്നാണ് അപർണ പോലീസിന് നൽകിയിരിക്കുന്ന മൊഴി. നഴ്‌സിങ് വിദ്യാർഥിനിയായിരുന്ന തനിക്ക് പ്രസവശേഷം ഭ്രൂണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നും പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെവിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്കുശേഷം മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ എന്ന്പോലീസ് വ്യക്തമാക്കി. Content Highlights: Discovery of a 3-month-old fetus inside a refrigerator in a Kodungallur flat., Police acting on secret information arrived at the scene for inspection., Couple residing in the flat taken for questioning., Initial investigation registered as an unnatural death case., Authorities are verifying the mother's statement regarding the incident. Published: 23 Mar 2026, 11:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ജഡം; യുവദമ്പതികളെ ചോദ്യംചെയ്ത് പോലീസ്
M
MathrubhumiSource Link
about 2 months ago