തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മനസ്സ് എവിടേക്ക് ചായും? മാതൃഭൂമി കോർ കേരള പ്രീ പോൾ സർവേ രണ്ടാം ദിനത്തിന്റെ ഫലങ്ങൾ പുറത്ത്. ഇന്ന് 35 മണ്ഡലങ്ങളിലെ ജയസാധ്യതയാണ് പരിശോധിച്ചത്. ഇതിൽ 18 മണ്ഡലങ്ങളിൽ എൽഡിഎഫിനും 15 മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് മേൽക്കെെ. എൻഡിഎയ്ക്ക്ക് ഒരു മണ്ഡലത്തിലും മേൽക്കെെയില്ല. പൂഞ്ഞാർ, വടകര എന്നീ മണ്ഡലങ്ങളിൽ ബലാബലമാണ് സ്ഥിതി. വടകരയിൽ പോരാട്ടം എൽഡിഎഫിന്റെ എം.കെ. ഭാസ്കരനും യുഡിഎഫിന്റെ കെ.കെ. രമയും തമ്മിലാണ്. പൂഞ്ഞാറിൽ എൽഡിഎഫിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലും യുഡിഎഫിന്റെ എം.ജെ. സെബാസ്റ്റ്യനും തമ്മിൽ കടുത്തമത്സരമാണ്. To advertise here, സർവേഫലം ഇങ്ങനെ ബാലുശ്ശേരിയിൽ എൽഡിഎഫിനായി കെ.എം. സച്ചിൻദേവ് മണ്ഡലം നിലനിർത്തുമെന്ന് സർവേഫലം. എൽഡിഎഫ്-47.69% യുഡിഎഫ്-42.24% എൻഡിഎ-10.07% കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ. യുഡിഎഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 41.12% യുഡിഎഫ്-50.64% എൻഡിഎ-8.24% ഗുരുവായൂർ മണ്ഡലം എൽഡിഎഫിന്. എൻ.കെ. അക്ബറിന് ജയസാധ്യത. എൽഡിഎഫ്- 43.38% യുഡിഎഫ്-37.39% എൻഡിഎ-19.23% കോങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ. ശാന്തകുമാരി വിജയിക്കുമെന്ന് സർവേഫലം. എൽഡിഎഫ്- 44.64% യുഡിഎഫ്-36.75% എൻഡിഎ-18.61% കൊണ്ടോട്ടിയിൽ യുഡിഎഫിന്റെ ടി.പി. അഷ്‌റഫ് അലി മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 40.7% യുഡിഎഫ്-52.2% എൻഡിഎ-7.`1% കോതമംഗലത്ത് അട്ടിമറിക്ക് സാധ്യത. യുഡിഎഫിന്റെ ഷിബു തെക്കുംപുറം വിജയിച്ചേക്കും. എൽഡിഎഫിന്റെ സിറ്റിങ് മണ്ഡലമാണിത്. എൽഡിഎഫ്- 42.68% യുഡിഎഫ്-48.12% എൻഡിഎ-9.2% താനൂരിൽ യുഡിഎഫിന്റെ പി.കെ. നവാസിന് ജയസാധ്യത. എൽഡിഎഫ്- 42.08% യുഡിഎഫ്-50.12% എൻഡിഎ-7.8% അരൂരിൽ എൽഡിഎഫിന്റെ ദലീമ മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 45.58% യുഡിഎഫ്-41.79% എൻഡിഎ-12.63% കൊടുവള്ളിയിൽ യുഡിഎഫിന്റെ പി.കെ. ഫിറോസിന് ജയസാധ്യത. എൽഡിഎഫ്- 40.98% യുഡിഎഫ്-50.86% എൻഡിഎ-8.16% കൂത്തുപറമ്പിൽ എൽഡിഎഫിന്റെ പി.കെ. പ്രവീണിന് ജയസാധ്യത. എൽഡിഎഫ്- 47.81% യുഡിഎഫ്-40.63% എൻഡിഎ-11.56% വടകരയിൽ ബലാബലം. യുഡിഎഫിന്റെ കെ.കെ. രമയും എൽഡിഎഫിന്റെ എം.കെ. ഭാസ്‌കരനും തമ്മിൽ ശക്തമായ പോരാട്ടം നടക്കും. എൽഡിഎഫ്-44.8% യുഡിഎഫ്-42.88% എൻഡിഎ-9.64% വർക്കലയിൽ എൽഡിഎഫ് മണ്ഡലം നിലനിർത്തും. വി. ജോയിക്ക് വിജയമെന്ന് സർവേ ഫലം. എൽഡിഎഫ്- 44.93% യുഡിഎഫ്-36.47% എൻഡിഎ-18.6% മാനന്തവാടിയിൽ എൽഡിഎഫിന്റെ ഒ.ആർ. കേളുവിന് ജയസാധ്യത. എൽഡിഎഫ്- 47.48% യുഡിഎഫ്-42.88% എൻഡിഎ-9.46% ഏറനാട് മണ്ഡലം യുഡിഎഫിനൊപ്പം തന്നെ. പി.കെ. ബഷീറിന് ജയസാധ്യത. എൽഡിഎഫ്- 41.02% യുഡിഎഫ്-53.64% എൻഡിഎ-5.34% മട്ടന്നൂരിൽ എൽഡിഎഫിന്റെ വി.കെ. സനോജിന് ജയസാധ്യതയെന്ന് സർവേ ഫലം. എൽഡിഎഫ്- 58.89% യുഡിഎഫ്-29.91% എൻഡിഎ-11.2% ചാത്തന്നൂരിൽ എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്ന് സർവേഫലം. അഡ്വ. ആർ. രാജേന്ദ്രന് ജയസാധ്യത. എൽഡിഎഫ്- 43.02% യുഡിഎഫ്-24.54% എൻഡിഎ-32.44% പൂഞ്ഞാർ മണ്ഡലത്തിൽ ബലാബലം. പോരാട്ടം എൽഡിഎഫിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലും യുഡിഎഫിന്റെ സെബാസ്റ്റ്യൻ എം.ജെയും തമ്മിൽ. എൽഡിഎഫ്-34.94% യുഡിഎഫ്-36.75% എൻഡിഎ-28.31% മണലൂരിൽ ടി.എൻ. പ്രതാപന് ജയസാധ്യത. മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. എൽഡിഎഫ്- 39.12% യുഡിഎഫ്-43.22% എൻഡിഎ-17.66% അങ്കമാലിയിൽ യുഡിഎഫിന് ജയസാധ്യത, റോജി എം. ജോൺ മണ്ഡലം നിലനിർത്തും. എൽഡിഎഫ്-39.78% യുഡിഎഫ്-50.96% എൻഡിഎ-9.26% കായംകുളത്ത് യു. പ്രതിഭയ്ക്ക് വിജയസാധ്യത. എൽഡിഎഫ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 47.97% യുഡിഎഫ്-42.54% എൻഡിഎ-9.49% തിരുവല്ലയിൽ യുഡിഎഫിന് ജയസാധ്യത. അഡ്വ. വർഗീസ് മാമൻ ജയിച്ചേക്കും. എൽഡിഎഫ്-34.91% യുഡിഎഫ്-40.64% എൻഡിഎ-24.45% ചേലക്കരയിൽ അട്ടിമറിയില്ല, എൽഡിഎഫ് മണ്ഡലം നിലനിർത്തും. യു.ആർ. പ്രദീപിന് ജയസാധ്യത. എൽഡിഎഫ്-51% യുഡിഎഫ്-31.54% എൻഡിഎ-18.46% വള്ളിക്കുന്നിൽ യുഡിഎഫിന്റെ ടി.വി. ഇബ്രാഹിമിന് വിജയ സാധ്യത. എൽഡിഎഫ്-38.3% യുഡിഎഫ്-50.34% എൻഡിഎ-11.36% കോഴിക്കോട് സൗത്ത് യുഡിഎഫ് തിരിച്ചുപിടിക്കും, അഡ്വ, ഫൈസൽ ബാബുവിന് ജയസാധ്യത. എൽഡിഎഫ്- 34.55% യുഡിഎഫ്-41.65% എൻഡിഎ-23.8% ഇരിക്കൂറിൽ യുഡിഎഫിന്റെ സജീവ് ജോസഫിന് ജയസാധ്യത. എൽഡിഎഫ്-40.17% യുഡിഎഫ്-52.2% എൻഡിഎ-7.63% കോവളത്ത് യുഡിഎഫിന്റെ എം. വിൻസെന്റ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്- 37.79% യുഡിഎഫ്-49.06% എൻഡിഎ-13.15% കരുനാഗപ്പള്ളിയിൽ യുഡിഎഫിന്റെ സി.ആർ. മഹേഷ് മണ്ഡലം നിലനിർത്തും. എൽഡിഎഫ്-38.29% യുഡിഎഫ്-50.53% എൻഡിഎ-11.18% ചേർത്തലയിൽ പി. പ്രസാദിന് ജയസാധ്യത. എൽഡിഎഫ്- 49.36% യുഡിഎഫ്-41.36 എൻഡിഎ-9.28% മൂവാറ്റുപുഴയിൽ മാറ്റമില്ല. യുഡിഎഫിന്റെ മാത്യു കുഴൽനാടൻ മണ്ഡലം നിലനിർത്തും. എൽഡിഎഫ്-41.8% യുഡിഎഫ്-47.27% എൻഡിഎ-10.93% തൃക്കരിപ്പുർ എൽഡിഎഫ് നിലനിർത്തും. ഡോ. വി.പി.പി. മുസ്തഫ ജയിക്കും. എൽഡിഎഫ്-48.48% യുഡിഎഫ്-42.52% എൻഡിഎ-9.03% കൊട്ടാരക്കരയിൽ അട്ടിമറിയില്ല. എൽഡിഎഫിന്റെ കെ.എൻ. ബാലഗോപാൽ വിജയിക്കും. എൽഡിഎഫ്-48.56% യുഡിഎഫ്-42.06% എൻഡിഎ-9.38% ചിറയൻകീഴിൽ എൽഡിഎഫ് ജയിക്കുമെന്ന് സർവേഫലം. മനോജ് ബി. ഇടമനയ്ക്ക് സാധ്യത. എൽഡിഎഫ്-42.61% യുഡിഎഫ്-30% എൻഡിഎ-27.39% കൊച്ചി എൽഡിഎഫ് നിലനിർത്തും. കെ.ജെ. മാക്‌സിക്ക് വിജയസാധ്യത. എൽഡിഎഫ്-46.45% യുഡിഎഫ്-39.99% എൻഡിഎ-13.56% നെന്മാറയിൽ എൽഡിഎഫ് മണ്ഡലം കെ. പ്രേമൻ നിലനിർത്തുമെന്ന് സർവേ ഫലം. എൽഡിഎഫ്-45.38% യുഡിഎഫ്-40.16% എൻഡിഎ-14.46% കാസർകോട് ജില്ലയിലെ ഉദുമ എൽഡിഎഫ് നിലനിർത്തും. സി.എച്ച്. കുഞ്ഞമ്പുവിന് ജയസാധ്യത. എൽഡിഎഫ്-46.58% യുഡിഎഫ്-40.14% എൻഡിഎ-13.28% ബുധനാഴ്ച ആദ്യ 35 മണ്ഡലങ്ങളിലെ സർവേ ഫലം പുറത്തുവിട്ടിരുന്നു. ആ മണ്ഡലങ്ങളിലെ നില യുഡിഎഫ്-17, എൽഡിഎഫ്-16, എൻഡിഎ-0, രണ്ടിടത്ത് കടുത്ത മത്സരം എന്നിങ്ങനെ ആയിരുന്നു. Content Highlights: Comprehensive seat-by-seat analysis of 35 constituencies in Kerala., LDF leads in 18 seats while UDF holds 15 seats according to the latest 2026 survey., Key battlegrounds identified in Poonjar and Vadakara., Detailed constituency-wise breakdown of winning candidates and party projections. Published: 02 Apr 2026, 07:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊട്ടാരക്കരയിൽ ബാലഗോപാൽ തന്നെ, മൂവാറ്റുപുഴയിൽ കുഴൽനാടൻ; മാതൃഭൂമി കോർ അഭിപ്രായ സർവേ| Live Updates
M
MathrubhumiSource Link
about 1 month ago