കൊട്ടാരത്തിൽക്കടവിനെ കൊല്ലരുതേ

കൊട്ടാരത്തിൽക്കടവിനെ കൊല്ലരുതേ

M
MathrubhumiSource Link
പുല്ലും പായലും നിറഞ്ഞു, ഒപ്പം മാലിന്യവും To advertise here, തൃക്കോതമംഗലം : കൊടൂരാറ്റിലെ കൊട്ടാരത്തിൽക്കടവ് ഭാഗം പുല്ലും പായലും നിറഞ്ഞ് ഒഴുക്കുനിലച്ച അവസ്ഥയിൽ. വേനൽ കനത്തതോടെ വെള്ളംവറ്റി മാലിന്യങ്ങൾ അഴുകിത്തുടങ്ങി. കൊടൂരാറിന്റെ ഈ കൈവഴി മുൻകാലത്ത് ധാരാളം വള്ളങ്ങൾ സഞ്ചരിച്ചിരുന്ന ജലപാതയാണ്. മാലിന്യങ്ങൾ അടിഞ്ഞുകൂടിയും പുല്ലും മറ്റും വളർന്നും ഇവിടെ ഇപ്പോൾ ഒഴുക്കുനിലച്ചു. തോട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി ആഴംകൂട്ടിയാലേ വെള്ളമൊഴുക്ക് ശരിയാകൂ. സമയാസമയങ്ങളിൽ തോട് വൃത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാത്തതും പ്രശ്നമാണ്. കൊട്ടാരത്തിൽക്കടവിൽ വെള്ളപ്പൊക്കം നേരിടുന്നതിന് ഉയരത്തിൽ കലുങ്ക് നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞത് കഴിഞ്ഞയിടെയാണ്. എന്നാൽ ഇതുകൊണ്ടുമാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെളിനീക്കണം മഴക്കാലമായാൽ ഈ ഭാഗത്തുകൂടി ശരിയാംവണ്ണം വെള്ളം പോകാത്തതിനാൽ ആറ്റുതീരത്തെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി നാശമുണ്ടാകുന്നു. വാകത്താനം, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശത്താണ് ഈ തോട്. Published: 18 Mar 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊട്ടാരത്തിൽക്കടവിനെ കൊല്ലരുതേ — Mathrubhumi | Boolokam | Boolokam