കൊട്ടിക്കയറി കൊട്ടിക്കലാശം

കൊട്ടിക്കയറി കൊട്ടിക്കലാശം

M
MathrubhumiSource Link
പാലാ : കൊട്ടിക്കലാശത്തിന്റെ ആവേശം നഗരത്തിൽ നിറച്ച് എൽ.ഡി.എഫും എൻ.ഡി.എ.യും. കൊട്ടിക്കലാശം ഒഴിവാക്കി വോട്ടർമാരെ നേരിൽ കണ്ട് യു.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പനും പ്രവർത്തകരും. സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തിയായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥിയുടെ വോട്ടഭ്യർഥന. To advertise here, പരസ്യ പ്രചാരണത്തിന്റെ അവസാനദിവസം പരമാവധി വോട്ടർമാരെ നേരിൽകണ്ട് പിന്തുണ തേടുകയായിരുന്നു കാപ്പൻ. പ്രധാന പോയിന്റുകളിൽ ഉയർത്തിയ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും എടുത്തുമാറ്റുയും ചെയ്യുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. കഴിഞ്ഞദിവസം കൊഴുവനാൽ പഞ്ചായത്തിലെ മേവട, മാളാല കടവ് പ്രദേശങ്ങളിൽ യു.ഡി.എഫ്. സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചുവെന്നും യു.ഡി.എഫ്. യോഗം ആരോപിച്ചു. നഗരത്തെ ആവേശഭരിതമാക്കിയായിരുന്നു എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം. ഉച്ചയ്ക്ക് രണ്ടുമുതൽ പാലാ കുരിശുപള്ളി കവലയ്ക്കും മുൻസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സിന് ഇടയിലുള്ള സ്ഥലത്തായിയിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകർ തമ്പടിച്ചത്. അഞ്ചോടെ സ്ഥാനാർഥി ജോസ് കെ. മാണി എത്തിയതോടെ ആവേശം വാനോളം ഉയർന്നു. തുറന്നവാഹനത്തിൽ മുന്നോട്ടുനീങ്ങിയ ജോസ് കെ.മാണിയെ പ്രവർത്തകർ നിർബന്ധിച്ചു ഡി.ജെ. വാഹനത്തിന് മുകളിലേക്ക് കയറ്റി. പാട്ടിനൊപ്പം ചുവടുവെച്ച പ്രവർത്തകരിൽ ആവേശം നിറച്ച് ജോസ് കെ.മാണിയും ചുവടുവെച്ചു. കുരിശുപളളി കവലയിലാണ് ആവേശം ചൊരിഞ്ഞ് എൻ.ഡി.എ.യുടെ കൊട്ടിക്കലാശം നടന്നത്. എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. ഷോൺ ജോർജിന്റെ ചിത്രം പതിച്ച വസ്ത്രം ധരിച്ചാണ് പ്രവർത്തകർ കൊട്ടിക്കലാശത്തിന് എത്തിയത്. കുരിശുപള്ളി കവലയിലെ റൗണ്ടാനയ്ക്ക് ചുറ്റം ബി.ജെ.പി.യുടെ കൊടിയും സ്ഥാനാർഥിയുടെ ഫ്ളെക്‌സും കെട്ടിയ വാഹനങ്ങളുടെ ഡിസ്‌പ്ലേയും ഡി.ജെ.യും കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു. വൈകീട്ട് അഞ്ചോടെ സ്ഥാനാർഥി ഷോൺ ജോർജ്, ചാക്കോച്ചൻ എന്ന പേരുള്ള ലോറിയിൽ എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അലതല്ലി. പ്രവർത്തകരുടെ ആവേശം ആവോളം ഉയർത്തുന്ന ഗാനങ്ങളും കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടി. കുറവിലങ്ങാട് : തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കലാശം. കടുത്തുരുത്തിയിലെ എല്ലാ പഞ്ചായത്തുകളിലുംതന്നെ എൽ.ഡി.എഫ്. സ്ഥാനാർഥി നിർമല ജിമ്മിയുടെയും യു.ഡി.എഫ്. സ്ഥാനാർഥി മോൻസ് ജോസഫിന്റെയും എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നലിന്റെയും പ്രചാരണ കലാശക്കൊട്ട് നടന്നു. ഉച്ചയ്ക്കുശേഷം ഉച്ചഭാഷിണികൾ വച്ചുകെട്ടിയ വാഹനങ്ങൾ ടൗൺ കേന്ദ്രീകരിച്ചാണ് ഓടിയത്. മൂന്ന് മുന്നണികളുടെയും പ്രവർത്തകരും എത്തി. ആറുമണിയോടെ മുദ്രാവാക്യം വിളികളും അനൗൺസ്മെന്റും നിർത്തി. പ്രചാരണത്തിലെ ആവേശം അവസാനംവരെ നിലനിർത്തുന്നതായിരുന്നു കലാശക്കൊട്ടും. പ്രവർത്തകരും അനൗൺസ്‌മെന്റ് വാഹനങ്ങളും ടൗണിന്റെ വിവിധഭാഗങ്ങളിൽ നിറഞ്ഞതോടെ ടൗണിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കി പോലീസ് പുതിയ ബൈപ്പാസിലൂടെ ഗതാഗതം തിരിച്ചുവിട്ടു. യു.ഡി.എഫ്. പള്ളിറോഡിലും എൽ.ഡി.എഫ്. കുരിശുപള്ളിക്ക് മുന്നിലായും എൻ.ഡി.എ. പാലാ റോഡിലുമായിട്ടാണ് പ്രവർത്തകർ പാർട്ടികൊടികളും കൈയിലേന്തി കൊട്ടിക്കലാശത്തിന് എത്തിയത്. യു.ഡി.എഫിന്റെ പ്രചാരണത്തിന് സ്ഥാനാർഥിയായ മോൻസ് ജോസഫ് എം.എൽ.എ., സുനു ജോർജ്, ലൂക്കോസ് മാക്കിൽ, ജെയിംസ് പുല്ലാപ്പള്ളി, എം.കെ. സാംബുജി, ജോസ്മോൻ മുണ്ടയ്ക്കൽ, മാഞ്ഞൂർ മോഹൻകുമാർ, ജോണി കണിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി. എൽ.ഡി.എഫ്. പ്രവർത്തകർ മാർക്കറ്റ് ജങ്ഷനിലും സെൻട്രൽ ജങ്ഷനിലുമായിട്ടാണ് പ്രചാരണം നടത്തിയത്. സ്ഥാനാർഥി നിർമലാ ജിമ്മി, നേതാക്കളായ സ്റ്റീഫൻ ജോർജ്, സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻകാലാ, പി.എം. മാത്യു, പി.വി. സുനിൽ, കെ.ജയകൃഷ്ണൻ, പി.ജി. ത്രിഗുണസെൻ തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ഡി.എയുടെ പരിപാടികൾക്ക് സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ, നേതാക്കളായ ടി.എ. ഹരികൃഷ്ണൻ, അശ്വന്ത് മാമലശേരിൽ, സിജോ സെബാസ്റ്റിയൻ, പി.പി. രാജേഷ്, മനു, സി.എം. ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കുറവിലങ്ങാട് ടൗണിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോയായി കടുത്തുരുത്തി ടൗണിൽ വന്നു. ആറോടെ കടുത്തുരുത്തിയിലെ പ്രചാരണം സമാപിച്ചു. പൂഞ്ഞാർ : വർണാഭമായ കാഴ്ചകളൊരുക്കിയ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടും പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം ആഘോഷമാക്കി മുന്നണികൾ. യു.ഡി.എഫ്. സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യനും എൽ.ഡി.എഫ്. സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും ഈരാറ്റുപേട്ടയിൽ കൊട്ടിക്കലാശത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുത്തു. എൻ.ഡി.എ. സ്ഥാനാർഥി പി.സി. ജോർജ് മുണ്ടക്കയത്ത് നടന്ന സമാപന പരിപാടിയിൽ പങ്കെടുക്കും. യു.ഡി.എഫിന്റെ വാഹനപ്രചാരണജാഥ എരുമേലി മുട്ടപ്പള്ളിയിൽനിന്നും എൻ.ഡി.എ.യുടെ മൊഗാ ബൈക്ക് റാലി പൂഞ്ഞാറിൽനിന്നുമാണ് ആരംഭിച്ചത്. ബുധനാഴ്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് കയറിയുള്ള സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊട്ടിക്കയറി കൊട്ടിക്കലാശം — Mathrubhumi | Boolokam | Boolokam