കൊട്ടിക്കയറി പത്തനാപുരം; ഇന്ന് നിശ്ശബ്‌ദപ്രചാരണം

കൊട്ടിക്കയറി പത്തനാപുരം; ഇന്ന് നിശ്ശബ്‌ദപ്രചാരണം

M
MathrubhumiSource Link
പത്തനാപുരം : പത്തനാപുരം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. പ്രചാരണത്തിന്റെ വീറും വാശിയും കൊട്ടിക്കലാശത്തിലും പ്രകടമായതോടെ മണ്ഡലം ആസ്ഥാനത്തും വിവിധ പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രവർത്തകരുടെ ആവേശം അണപൊട്ടി. To advertise here, വാദ്യമേളങ്ങളും അനൗൺസ്‌മെന്റ് വാഹനങ്ങളും ഇടിവണ്ടികളിലെ ശബ്ദഘോഷങ്ങളും സ്ഥാനാർഥികളുടെ റോഡ് ഷോയുമൊക്കെയായി കൊട്ടിക്കലാശം വർണാഭമായി. രാവിലെമുതൽ വിവിധ പഞ്ചായത്തുകളിൽ മുന്നണി സ്ഥാനാർഥികൾ ഓട്ടപ്രദക്ഷിണം നടത്തി. എൽ.ഡി.എഫ്.സ്ഥാനാർഥി കെ.ബി. ഗണേഷ്‌കുമാർ, യു.ഡി.എഫ്.സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല, എൻ.ഡി.എ.സ്ഥാനാർഥി അനിൽപിള്ള എന്നിവർ റോഡ് ഷോയുമായി മണ്ഡലത്തിൽ സജീവമായി. ഗണേഷ്‌കുമാറിന്റെ പ്രചാരണാർഥം സിനിമാ-സീരിയൽ താരങ്ങൾ തുറന്ന വാഹനത്തിൽ പത്തനാപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത് കാണികളെ ആകർഷിച്ചു. ഉച്ചയ്ക്ക് സെയ്ന്റ് സ്റ്റീഫൻസ് മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് െറഡ്ഡി പത്തനാപുരം പട്ടണത്തിൽ റോഡ് ഷോ നടത്തി. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയ്ക്കൊപ്പം രേവന്ത് റെഡ്ഡി തുറന്ന വാഹനത്തിൽ പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ നടത്തിയ റോഡ് ഷോ പള്ളിമുക്കിൽനിന്ന്‌ കല്ലുംകടവിൽ എത്തി തിരികെ മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകരിൽ ആവേശംവിതറി മുഖ്യമന്ത്രി പ്രസംഗിച്ചു. അനിൽപിള്ളയുടെ റോഡ് ഷോ പ്രവർത്തകരുടെ അകമ്പടിയോടെ മലയോരത്ത് നടന്നു. പത്തനാപുരം പട്ടണത്തിലെ കൊട്ടിക്കലാശത്തിൽ ക്രെയിനിൽ എത്തിയ സ്ഥാനാർഥി പ്രവർത്തകർക്ക് ആവേശമായി. ഉച്ചമുതൽ പട്ടണം ശബ്ദഘോഷത്താൽ മുഖരിതമായി. തലങ്ങും വിലങ്ങും അനൗൺസ്‌മെന്റ് വാഹനങ്ങൾ പെരുകി. വിവിധ സ്ഥലങ്ങളിൽനിന്നും കൂടുതൽ വാഹനങ്ങളും പ്രവർത്തകരും എത്തിയതോടെ പട്ടണത്തിൽ ഗതാഗത തടസ്സമായി. സംസ്ഥാന പാതയിലെ കുരുക്കഴിക്കാൻ പോലീസ് കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ മൂന്നു മുന്നണികളുടെയും പ്രവർത്തകരും പ്രകടനമായെത്തി സെൻട്രൽ ജങ്‌ഷൻ കൈയടക്കി. വൈകീട്ട് നാലരമുതൽ കൊട്ടിക്കലാശം പാരമ്യത്തിൽ എത്തിയതോടെ പോലീസിന്റെ നിയന്ത്രണം പാളി. സ്ഥാനാർഥികളും എത്തിയതോടെ കൊടികളും തോരണങ്ങളും വർണ ബലൂണുകളും വിതറി കാതടയ്ക്കും ശബ്ദഘോഷത്താൽ പട്ടണം വിറകൊണ്ടു. ആറുമണിക്ക് കൊട്ടിക്കലാശം സമാധാനപരമായി സമാപിച്ചു. ബുധനാഴ്ച ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ തിരക്കിലാകും സ്ഥാനാർഥികളും പ്രവർത്തകരും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊട്ടിക്കയറി പത്തനാപുരം; ഇന്ന് നിശ്ശബ്‌ദപ്രചാരണം — Mathrubh… | Boolokam