കൊട്ടിക്കലാശം ഒഴിവാക്കി നെയ്യാറ്റിൻകരയും ബാലരാമപുരവും

കൊട്ടിക്കലാശം ഒഴിവാക്കി നെയ്യാറ്റിൻകരയും ബാലരാമപുരവും

M
MathrubhumiSource Link
നെയ്യാറ്റിൻകര : തിരഞ്ഞെടുപ്പു പരസ്യപ്രചാരണത്തിന് സമാപ്തികുറിച്ച് കവലകളിൽ കൊട്ടിക്കലാശം അരങ്ങേറി. മേലെതെരുവ് മുത്താരമ്മൻ കോവിലിലെ കാവടി ഘോഷയാത്രയായതിനാൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ കൊട്ടിക്കലാശം നടന്നില്ല. കാവടി ഘോഷയാത്രയെത്തുടർന്ന് നെയ്യാറ്റിൻകര ടൗൺ കേന്ദ്രീകരിച്ച് നടക്കാറുണ്ടായിരുന്ന കൊട്ടിക്കലാശം ഇക്കുറി രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിച്ചിരുന്നു. പകരം നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം അരങ്ങേറി. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിന്റെ കൊട്ടിക്കലാശം പഴയകട, ഉച്ചക്കട, ചെങ്കവിള, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽ നടന്നു. പാറശ്ശാല നിയോജകമണ്ഡലത്തിന്റെ കൊട്ടിക്കലാശം മാരായമുട്ടം, പെരുങ്കടവിള, പാലിയോട്, വെള്ളറട, കുന്നത്തുകാൽ, പാറശ്ശാല എന്നിവിടങ്ങളിൽ നടന്നു. കോവളം മണ്ഡലത്തിന്റെ കൊട്ടിക്കലാശം ബാലരാമപുരത്ത് അരങ്ങേറി. To advertise here, ബാലരാമപുരം : മുന്നണികളിലെ പ്രധാനനേതാക്കളെ ഉൾപ്പെടുത്തി രണ്ടു ദിവസങ്ങൾക്കുമുൻപ് പോലീസ് നടത്തിയ ചർച്ചയെത്തുടർന്ന് ബാലരാമപുരത്ത് കൊട്ടിക്കലാശം ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. ചരിത്രത്തിൽ ആദ്യമായി കൊട്ടിക്കലാശമില്ലാതെ ബാലരാമപുരം ശാന്തമായി. അടുത്തിടെ ബാലരാമപുരം കേന്ദ്രീകരിച്ച് രാഷ്ട്രീയമല്ലാത്ത വിഷയങ്ങളിൽ ചെറിയ സംഘർഷങ്ങൾ നടന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിൽ തേമ്പാമുട്ടത്തുള്ള പുത്രക്കാട് കോളനിയിലെ ജലവിതരണടാങ്കിനു സമീപം സൂക്ഷിച്ചിരുന്ന മാരകായുധങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. പ്രശ്നബാധിതപ്രദേശങ്ങളിൽ പോലീസ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ എൻ.ഡി.എ.യുടെയും യു.ഡി.എഫിന്റെയും റോഡ് ഷോ കൊടിന കേന്ദ്രീകരിച്ച് എത്തിയത് പോലീസിന് വെല്ലുവിളിയായെങ്കിലും സമയോചിത ഇടപെടലിലൂടെ പ്രവർത്തകരെ വ്യത്യസ്തദിശകളിലേക്ക് അയച്ച് പരിഹാരം കണ്ടു. കൊട്ടിക്കലാശം ഒഴിവാക്കിയെങ്കിലും പോലീസ് ഔട്ട് പോസ്റ്റിന് മുന്നിൽ ശക്തമായ സുരക്ഷ ഉറപ്പാക്കിയിരുന്നു. ബാലരാമപുരം കവലയിൽ കൊടിതോരണങ്ങൾ കെട്ടിവെച്ച് ഇരുചക്രവാഹനമുൾപ്പെടെ കടന്നുവരാതിരിക്കാനായി പല ഭാഗങ്ങളിൽനിന്ന് പോലീസ് ഇത്തരക്കാരെ വഴിതിരിച്ചുവിട്ടു. കൊട്ടിക്കലാശം ഒഴിവാക്കിയത് കാരണം ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ കഴിഞ്ഞു. Published: 08 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊട്ടിക്കലാശം ഒഴിവാക്കി നെയ്യാറ്റിൻകരയും ബാലരാമപുരവും — Mat… | Boolokam