കപ്പയൊരെണ്ണം മാന്തിയെടുക്കാൻ കാട്ടെലിയെത്തിയ നേരത്ത് എലിയെത്തിന്നാൻ പൂച്ചയുമയ്യോ പതിയെപ്പതിയെയണഞ്ഞല്ലോ! അവനെക്കണ്ടുവിരണ്ടൊരു കാട്ടെലി പതിയെച്ചൊല്ലീ, 'മാർജാരാ! കാട്ടെലിയെന്നെ കറിവെച്ചോളൂ കപ്പ പുഴുങ്ങിയടിച്ചോളൂ! നല്ല കിഴങ്ങുകൾ കിട്ടാനായി മണ്ണിത് മുഴുവൻ മാറ്റാം ഞാൻ!' എന്ന് പറഞ്ഞിട്ടെലിയോ മെല്ലെ മണ്ണ് തുരന്നു തുരന്നെ പോയ് എലിയും കപ്പയുമിപ്പോൾ കിട്ടും കൊതിയൻ നോക്കിയിരുന്നും പോയ് ! To advertise here, Content Highlights: Retelling of the classic Malayalam poem about a cat and a rat., Highlights the theme of wit over physical strength Published: 17 Apr 2026, 10:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊതിയൻ പൂച്ചയെ കാട്ടെലി പറ്റിച്ച കവിത വായിച്ചാലോ
M
MathrubhumiSource Link
23 days ago