മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ കൊതേരിയിൽ റോഡിനോട് ചേർന്ന കലുങ്കിന്റെ കുഴി അപകടഭീഷണിയാകുന്നു. കുഴിയിൽ കാടുമൂടിയതിനാൽ പെട്ടെന്ന് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇവിടെ വേലിയും കൈവരിയുമൊന്നും സ്ഥാപിക്കാത്തതിനാൽ നാട്ടുകാർ മുളകൊണ്ട് കെട്ടിയാണ് സുരക്ഷ ഒരുക്കിയത്. വർഷങ്ങളായിട്ടും അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. To advertise here, മുഴുവൻ സമയവും വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് അപകടഭീഷണിയുള്ളത്. റോഡിനോട് ചേർന്നുള്ള കുഴി രാത്രിയിൽ ശ്രദ്ധിക്കാതെ പോകുന്ന വാഹനയാത്രക്കാർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. റോഡ് പുതുതായി ടാറിങ് നടത്തിയെങ്കിലും കലുങ്കിന് കൈവരി സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ നടപടിയുണ്ടായില്ല. റോഡ് നന്നാക്കിയതോടെ വാഹനങ്ങളുടെ അമിതവേഗവും റോഡ് നിർമാണത്തിലെ അപാകവും കാരണം നിരവധി അപകടങ്ങളാണ് വായന്തോട് മുതൽ കൊതേരിവരെയുള്ള ഭാഗത്തുണ്ടായത്. റോഡരികിൽ പൈപ്പിനെടുത്ത കുഴി വേണ്ടരീതിയിൽ മൂടാത്തതും അപകടങ്ങൾക്കിടയാക്കുന്നു. മഴപെയ്തതോടെ പലയിടത്തും റോഡിന് ഇരുവശവും കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ ഇടമില്ലാത്ത സ്ഥിതിയും പലയിടത്തുമുണ്ട്. Published: 03 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊതേരിയിൽ അപകടഭീഷണിയായി കലുങ്കിന്റെ കുഴി
M
MathrubhumiSource Link
about 1 month ago