കൊമ്പിൽ കിലുക്കും കെട്ടി...

കൊമ്പിൽ കിലുക്കും കെട്ടി...

M
MathrubhumiSource Link
തൊടുപുഴ: കാള ഒാട്ട മത്സരത്തിനുവേണ്ടി മാത്രമല്ല കരിമ്പനാനിക്കൽ ശിവൻ കണ്ണനെയും സുന്ദരനെയും വളർത്തുന്നത്. മുത്തച്ഛനൊപ്പം കാളവണ്ടി ഓടിച്ചതും കാള ഓട്ട മത്സരങ്ങളിൽ പങ്കെടുത്തതിന്റെയും ആവേശവും ഓർമ്മയും നിലനിർത്താൻകൂടിവേണ്ടിയാണ്. ശിവൻ വളർന്നതും പഠിച്ചതും മുത്തച്ഛൻ ശങ്കരന്റെ കൂടെനിന്നാണ്. മുത്തച്ഛന്റെ കാളവണ്ടിയിലെ സ്ഥിരം സഹായിയുമായിരുന്നു. കച്ചവടത്തിനൊപ്പം മത്സരങ്ങളിലും ഏറെ തത്പരനായിരുന്നു മുത്തച്ഛൻ. കിഴക്കേകോടിക്കുളത്തുള്ള ആ ജീവിതമാണ് ശിവനെ കാളകളുടെ ഇഷ്ടതോഴനാക്കുന്നത്. സ്വന്തം അച്ഛൻ കുഞ്ഞിനൊപ്പം വണ്ണപ്പുറത്തായിരുന്നു താമസം. അവിടെ പശുക്കളും എരുമയും ഒക്കെ വളർത്തിയായിരുന്നു ഉപജീവനം. വിവാഹശേഷം ശിവൻ മലങ്കരയിലേക്ക്‌ താമസം മാറി. അവിടെയാണ്‌ കാളയെ വളർത്തുന്നത് തുടങ്ങിയത്. മുത്തച്ഛനൊപ്പം കാള ഓട്ട മത്സരത്തിൽ പങ്കെടുത്തതും സമ്മാനങ്ങൾ നേടിയതുമൊക്കെ ഓർമ്മയിൽ സൂക്ഷിച്ചതാണ് നല്ലയിനം കാളയെ വളർത്തണമെന്നും മത്സരങ്ങളിൽ പങ്കെടുക്കണമെന്നും ആഗ്രഹം തോന്നിയത്. To advertise here, 15 വയസ്സുമുതൽ മുത്തച്ഛനൊപ്പം കാളകളെ പരിപാലിച്ച പരിചയം മുതൽക്കൂട്ടായി. ഇവയെ സംരക്ഷിക്കാൻ വലിയചെലവാണ്. നല്ല ഭക്ഷണം നൽകണം കുളിപ്പിക്കണം, പരിപാലിക്കണം, ചെവികൾ വാർന്ന് നല്ല ആകാരം ഉണ്ടാക്കണം. ലാടമടിക്കണം. 15 വർഷമായി കാക്കൂർ ശിവക്ഷേത്രത്തിന് അടുത്തുള്ള വയലിൽ നടത്തുന്ന കാളയോട്ട മത്സരത്തിൽ പങ്കെടുക്കുന്നു. കഴിഞ്ഞമൂന്ന് വർഷം ഒന്നാം സമ്മാനവും കഴിഞ്ഞ തവണ രണ്ടാംസമ്മാനവും ശിവന്റെ കാളകൾക്കായിരുന്നു. സിനിമാ ഷൂട്ടിങ്, കല്യാണ ചടങ്ങുകൾ എന്നിവയ്ക്കും കാളകളെ ആവശ്യമുണ്ട്. ഇത് ഒന്നിനും തികയില്ല എങ്കിലും ശിവന് കാളപ്രേമത്തിന് കുറവില്ല. മത്സരത്തിൽ വിജയിക്കുന്നവയെ ഇഷ്ടം തോന്നി പലരും മോഹവിലയ്ക്ക് വാങ്ങും. ഇപ്പോൾ ഉള്ള കണ്ണനും സുന്ദരനും എട്ടാമത്തെ ജോഡികളാണ്. ഭാര്യ ഷൈലജയും മക്കൾ അർജുനും അഞ്ജനയും സഹായവുമായി ഒപ്പമുണ്ട്‌. Published: 22 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊമ്പിൽ കിലുക്കും കെട്ടി... — Mathrubhumi | Boolokam | Boolokam