കൊയിലാണ്ടിയിൽ മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവ്

കൊയിലാണ്ടിയിൽ മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവ്

കൊയിലാണ്ടി: മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. To advertise here, 2024-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു. പിതാവിന് മകളോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാതാവിന്റെ സഹോദരി ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം പുറത്തുപറയുകയുമായിരുന്നു. പ്രതി ജീവിതാവസാനംവരെ ജയിൽശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്.കൊയിലാണ്ടി പോലീസ് രജിസ്റ്റർചെയ്ത കേസ് ഇൻസ്‌പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്‌പെക്ടർ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി. Content Highlights: Father convicted for abusing daughter in 2024., Koyilandy Fast Track Special Court handed down life imprisonment., Judge K. Naushad Ali presided over the case., Investigation conducted by Koyilandy Police., The convict must serve the sentence for the remainder of his life. Published: 23 Apr 2026, 09:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊയിലാണ്ടിയിൽ മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച ക… | Boolokam