എന്ന് സംഭരിക്കുമെന്ന് അറിയാതെ കർഷകർ To advertise here, ചങ്ങനാശ്ശേരി : പാടത്ത് വിളവെത്തിയ നെല്ല് കൊയ്തുകൂട്ടിയിരിക്കുന്നു. മില്ലുകാർ എന്ന് വന്ന് നെല്ല് സംഭംരിക്കുമെന്നറിയാതെ കർഷകർ കാത്തിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തുന്ന വേനൽ മഴയിൽനിന്നു കൊയ്തുകൂട്ടിയ നെൽക്കൂനകൾ സംരക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വംകൂടി കർഷകർക്കുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ വലിയ വിളവാണ് കർഷകർക്ക് ഇത്തവണ ലഭിച്ചത്. മില്ലുകാർക്ക് പാടശേഖരങ്ങൾ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടെ മില്ലുകാർ എത്തി നെല്ല് പരിശോധിക്കുന്നുണ്ടെങ്കിലും ഈർപ്പത്തിന്റെ പേരിൽ ക്വിന്റലിന് അഞ്ചുകിലോ മുതൽ പത്തുകിലോ വരെ കിഴിവ് ആവശ്യപ്പെടുന്നുണ്ട്. ഇത് കർഷകർ അംഗീകരിക്കാത്തത് നെല്ല് കയറിപ്പോകുന്നതിന് തടസ്സമാകുന്നുണ്ട്. ഇതിന് പുറമേയാണ് സർക്കാർ കർഷകർക്ക് നൽകുന്ന കൈകാര്യച്ചെലവ് വർധിപ്പിച്ച് നൽകാത്തതും കർഷകർക്ക് ഇരുട്ടടിയാണ്. നീലംപേരൂർ പഞ്ചായത്തിലെ എരുവേലി, നടുവത്ത്, പള്ളിക്കേരി, ആക്കിനടി, എന്നീ പാടങ്ങളിലെല്ലാം സ്ഥിതി സമാനമാണ്. മൂക്കോടി പാടശേഖരത്ത് നെല്ല് കൊയ്യാറായിരിക്കുകയാണ്. ഇവിടെ ഇതുവരെ കൊയ്ത്തുയന്ത്രം എത്തിയിട്ടില്ല. കഴിഞ്ഞ തവണ 1800 രൂപ വാടകയുണ്ടായിരുന്ന കൊയ്ത്തുയന്ത്രങ്ങൾക്ക് ഇത്തവണ 2200 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ കൊയ്ത്തുയന്ത്രത്തിന് കൂടുതൽ വാടക ആവശ്യപ്പെട്ട് കൊയ്ത്തുയന്ത്രം യഥാസമയം പാടശേഖരങ്ങളിൽ എത്തിക്കാൻ തയ്യാറാവാതെ ഏജന്റുമാരും തന്ത്രം മെനയുന്നുണ്ട്. ഇത് കൊള്ളലാഭമുണ്ടാക്കാനാണെന്ന് പാടശേഖരസമിതി ഭാരവാഹികൾ ആരോപിക്കുന്നു. പാടത്തുനിന്നു കൊയ്തുകൂട്ടുന്ന നെല്ല് യഥാസമയം കാലതാമസം കൂടാതെ സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. Published: 15 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
