കൊയ്തുകൂട്ടിയിട്ട് 15 ദിനം; ചീപ്പുങ്കലിൽ കർഷകരോഷം

കൊയ്തുകൂട്ടിയിട്ട് 15 ദിനം; ചീപ്പുങ്കലിൽ കർഷകരോഷം

M
MathrubhumiSource Link
സംഭരിക്കാൻ 23 കിലോ കിഴിവ് വേണമെന്ന് പാഡി ഓഫീസർ To advertise here, കുമരകം : രാപകലില്ലാതെ കഠിനാധ്വാനംചെയ്തു കൊയ്തുകൂടിയ നെല്ല്‌ സംഭരിക്കാത്തതിൽ കർഷക പ്രതിഷേധം. അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കൽ 600 പാടശേഖരത്താണ് 15 ദിവസമായി കൊയ്തുകൂട്ടിയ നെല്ല്‌ കെട്ടിക്കിടക്കുന്നത്. നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു. ഒരു മില്ലിന്റെ ഏജന്റ് നെല്ല് സംഭരണത്തിന് എത്തിയെങ്കിലും പാഡി മാർക്കറ്റിങ് ഓഫീസർ ഒരു ക്വിന്റൽ നെല്ലിന് 23-കിലോ കിഴിവ് നൽകണമെന്ന് കർഷകരോട് ആവശ്യപ്പെട്ടുവെന്നാണ്‌ കർഷകർ പറയുന്നത്‌. സാധാരണ മില്ലുടമകളുടെ പ്രതിനിധികളാണ് കിഴിവ് ആവശ്യപ്പെടാറുള്ളത്. ഇവിടെ കർഷകരെ സഹായിക്കേണ്ട പാഡി മാർക്കറ്റിങ് ഓഫീസറുടെ നിലപാട് ദുരൂഹമാണെന്നാണ് കർഷകരുടെ ആരോപണം. പിന്നീട് മറ്റു മില്ലുടമകൾ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു. കോട്ടയം ചേർത്തല റോഡിനോട് ചേർന്നുള്ള പറമ്പിലാണ് നെല്ല് കൂട്ടിയിരിക്കുന്നത്. നെല്ല് സംഭരണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ്‌ കർഷകർ നെല്ല്‌ സംഭരിക്കാനെത്തിയ ലോറികൾ തടഞ്ഞത്. Published: 07 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊയ്തുകൂട്ടിയിട്ട് 15 ദിനം; ചീപ്പുങ്കലിൽ കർഷകരോഷം — Mathrub… | Boolokam