കൊറിയൻ കഥ; മൂന്ന് കൈകളുള്ള കിം ന്റെ കഥ വായിച്ചാലോ?

കൊറിയൻ കഥ; മൂന്ന് കൈകളുള്ള കിം ന്റെ കഥ വായിച്ചാലോ?

പണ്ട് കൊറിയയിൽ കിം എന്നും ചോ എന്നും പേരുള്ള രണ്ടു സഹോദരന്മാരുണ്ടായിരുന്നു. കിമ്മിന് ഒരു പ്രത്യേകതയുണ്ട്. അവന് മൂന്നു കൈകളുണ്ടായിരുന്നു. ഗ്രാമീണരൊക്കെ അവന് എതോ ദുർദേവതയുടെ ശാപമുണ്ടെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ ആരും അവനെ കൂട്ടത്തിൽ കൂട്ടിയില്ല. To advertise here, ചോയാവട്ടെ ഇതുപറഞ്ഞ് തന്റെ സഹോദരനെ എപ്പോഴും കളിയാക്കുകയും ചെയ്യും. ''മൂന്നു കൈകളുള്ള ഭീകരാ, നാട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ പ്രിയപ്പെട്ടവൻ ഞാനാണ്. നീ വേഗം ഈ ഗ്രാമം വിട്ട് ഓടിപ്പോയ്‌ക്കോ!'' ഇതുകേട്ട് സങ്കടപ്പെട്ട് കിം നദിക്കരയിൽ പോയിരിക്കും. ആയിടയ്ക്കാണ് ഗ്രാമമുഖ്യൻ മകളുടെ കല്യാണം നടത്താൻ തീരുമാനിച്ചത്. ആർക്കു വേണമെങ്കിലും ഗ്രാമമുഖ്യന്റെ വീട്ടിലെത്തി മുഖം കാണിക്കാം. ഇഷ്ടപ്പെടുന്ന ഒരാളെ മുഖ്യന്റെ മകൾ വിവാഹം കഴിക്കും. ഇതറിഞ്ഞ് യുവാക്കളൊക്കെ ഗ്രാമമുഖ്യന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു. ചോയും പുതിയ വസ്ത്രങ്ങളൊക്കെയിട്ട് പോകാൻ തയ്യാറായി. അപ്പോഴോ, കിമ്മിനും ഒരാഗ്രഹം: ''ഞാനും വരട്ടെ ഗ്രാമമുഖ്യന്റെ വീട്ടിലേക്ക്?'' ഇതുകേട്ടതും ചോ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ടു പറഞ്ഞു: ''ഹ! ഹ! നിന്നെ കണ്ടാൽ അപ്പോൾ തന്നെ മുഖ്യന്റെ മകൾ ബോധം കെട്ട് വീഴും''. പാവം കിമ്മിന് സങ്കടം വന്നു. അവൻ നേരെ പുഴക്കരയിലേക്കു പോയി. പുഴക്കരയിലിരുന്ന് കിം കരയുന്നത് മാലാഖ കണ്ടു. പതുക്കെ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മാലാഖ ചോദിച്ചു: ''എന്താണ് മകനേ, നിന്റെ സങ്കടം. എന്നോടു പറയൂ'' മാലാഖയെ കണ്ട കിം ആദ്യമൊന്നമ്പരന്നെങ്കിലും തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞു. ''മകനേ, നിന്റെ മൂന്നാമത്തെ കൈയാണ് പ്രശ്‌നമെങ്കിൽ അതു ഞാൻ പരിഹരിക്കാം. വേഗം പോയി പുഴയിൽ കുളിച്ചു വരൂ'', മാലാഖ പറഞ്ഞതു കേട്ട് കിം വേഗം പുഴയിൽ പോയി കുളിച്ചു. അദ്ഭുതം! അവന്റെ വൈരൂപ്യമെല്ലാം മാറിയിരിക്കുന്നു. മാത്രമല്ല, കൂടുതൽ സുന്ദരനാകുകയും ചെയ്തു. അപ്പോഴേക്കും മാലാഖ അപ്രത്യക്ഷനായിരുന്നു. കിം വേഗം വീട്ടിലേക്കു ചെന്നു. കിമ്മിന്റെ രൂപം കണ്ട് ചോഅതിശയപ്പെട്ടു, ''ഹോ! ഇവൻ അതിസുന്ദരനായിരിക്കുന്നല്ലോ.'' സൂത്രത്തിൽ അടുത്തുകൂടി ചോസംഭവിച്ച കാര്യങ്ങളെല്ലാം കിമ്മിൽ നിന്നു മനസിലാക്കി. തൊട്ടടുത്ത ദിവസം തന്നെ ചോയും പുഴക്കരയിലെത്തി. സങ്കടം അഭിനയിച്ച് വലിയ ശബ്ദത്തിൽ കരയുകയും ചെയ്തു. ഏറെ നേരം കരഞ്ഞപ്പോൾ ശല്യം സഹിക്കാനാവാതെ മാലാഖ ചോയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് പോദിച്ചു: ''കുഞ്ഞേ, എന്താണ് നിനക്കു വേണ്ടത്?''. ''പുഴയിൽ കുളിക്കുമ്പോൾ സുന്ദരനാകാനുള്ള വരം എനിക്കും തരണം.'', ചോ പറഞ്ഞു. ''നിനക്ക് ഇപ്പോൾ യാതൊരു കുഴപ്പവും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഈ വരം തരാൻ എനിക്ക് കഴിയില്ല.'', എന്നു പറഞ്ഞ് മാലാഖ പോകാനൊരുങ്ങി. പക്ഷേ, ചോയുണ്ടോ വിടുന്നു? അവൻ വീണ്ടും വലിയശബ്ദത്തിൽ കരഞ്ഞു കൊണ്ടിരുന്നു. ''ശരി. നിന്റെ ആഗ്രഹം അങ്ങനെയാണെങ്കിൽ വേഗം പോയി പുഴയിൽ മുങ്ങിവരൂ. പക്ഷേ, ഒരു നായയുടെ രൂപം വെള്ളത്തിൽ തെളിഞ്ഞുവരുമ്പോൾ മാത്രമേ പുഴയിൽ ചാടാവൂ'', സഹികെട്ട മാലാഖ അവസാനം ചോയ്ക്ക് വരം കൊടുത്തു. അവൻ പുഴയിലേക്ക് ഒറ്റയോട്ടം. നായയുടെ രൂപം വെള്ളത്തിൽ തെളിഞ്ഞുവരാനൊന്നും അവന് ക്ഷമയുണ്ടായില്ല. നേരെ വെള്ളത്തിലേക്ക് എടുത്തുചാടി. അപ്പോൾ സംഭവിച്ചതോ, ചോ ഒരു നായയായി മാറി. തനിക്ക് പറ്റിയ ദുരന്തമോർത്ത് കരഞ്ഞുകൊണ്ട് അവൻ വീട്ടിലേക്കു നടന്നു. പിന്നീട് സുന്ദരനായി മാറിയ കിം ഗ്രാമമുഖ്യന്റെ മകളെ വിവാഹം കഴിച്ച് സുഖമായി ജീവിച്ചു. ചോ അവരുടെ വീട്ടിലെ കാവൽ ജോലിയുമായി പിന്നീടുള്ള കാലം കഴിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊറിയൻ കഥ; മൂന്ന് കൈകളുള്ള കിം ന്റെ കഥ വായിച്ചാലോ? — Mathru… | Boolokam