കൊല്ലം : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കൊല്ലം തുറമുഖത്ത് അഭയം തേടിയ, ഷാർജയിലേക്കുള്ള ഇന്ധനക്കപ്പൽ ജി.എം.-2 മടങ്ങി. ഇന്ധനവും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 12.20-നാണ് കപ്പൽ മടക്കയാത്ര ആരംഭിച്ചത്. To advertise here, ഫെബ്രുവരി 14-ന് ചൈനയിലെ നിങ്ഡേ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ മാർച്ച് 27-നാണ് കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ കപ്പലിന് രാജ്യത്തെ തുറമുഖങ്ങളിൽ അടുക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. വിഭവങ്ങളും ഇന്ധനവും തീർന്നുകൊണ്ടിരിക്കെ, ഉദ്യോഗസ്ഥരുടെ ഇടപെടലിൽ താത്കാലികമായി ഇൻഷുറൻസ് എടുത്ത് കൊല്ലത്ത് ഒരാഴ്ച തുടരാനുള്ള സാങ്കേതികാനുമതി നേടുകയായിരുന്നു. സത്യം ഷിപ്പിങ് ആൻഡ് ലൊജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കപ്പൽ കൊല്ലത്തെത്താൻ അനുമതി തേടിയത്. ഒരു ചൈനീസ് പൗരനും ക്യാപ്റ്റൻ ഉൾപ്പെടെ 10 ഇൻഡൊനീഷ്യക്കാരുമാണ് കപ്പലിലുള്ളത്. വ്യാഴാഴ്ചവരെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തുടരാനുള്ള അനുമതിയേ കപ്പലിനുള്ളൂ. ഹോർമുസ് കടലിടുക്ക് താണ്ടിവേണം കപ്പലിന് ഷാർജയിലെത്താൻ. നിലവിലെ സാഹചര്യത്തിൽ നേരിട്ട് ഷാർജയിലേക്ക് പോകാനാകുമോയെന്നതിൽ ഉറപ്പില്ലാത്തതിനാൽ കൂടുതൽ ദിവസം കടലിൽ തങ്ങുന്നതിനുള്ള വിഭവങ്ങളും ഇന്ധനവും കപ്പലിൽ നിറച്ചിട്ടുണ്ട്. കൊല്ലം തുറമുഖത്തെ ടഗ്ഗ് ഉപയോഗിച്ചാണ് കപ്പൽ കടലിലേക്ക് മടങ്ങിയത്. മാർച്ച് ആദ്യം കൊല്ലത്തെത്തിയ സൗദി കപ്പൽ ‘സാക്കി വിഷൻ’ ഇപ്പോഴും കൊല്ലത്ത് തങ്ങുന്നുണ്ട്. Published: 02 Apr 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊല്ലം തുറമുഖത്ത് അഭയം തേടിയ കപ്പൽ മടങ്ങി
M
MathrubhumiSource Link
about 1 month ago