BoolokamBoolokam
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം ആഘോഷിച്ചു

M
MathrubhumiSource Link
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളികൾ മാത്രമുള്ള അക്കോമഡേഷനിൽ സന്ദർശനം നടത്തുകയും അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണം നടത്തുകയും ചെയ്ത ചടങ്ങ് കെ.പി.എ. പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. To advertise here, പ്രവാസിശ്രീ ചെയർപേഴ്‌സൺ പ്രദീപ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് ചെയർപേഴ്‌സൺ ശാമില ഇസ്മയിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെപിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് കോയിവിള, കെപിഎ സെക്രട്ടറി അനിൽകുമാർ, പ്രവാസശ്രീ കോഡിനേറ്റർ രഞ്ജിത്ത് ആർ. പിള്ളൈ, പ്രവാസശ്രീ യൂണിറ്റ് ഹെഡുകൾ ആയ ബ്ലസി, റസീലാ മുഹമ്മദ് , എന്നിവർ ആശംസ അറിയിച്ചു. പ്രവാസിശ്രീ ഹെഡുകളുടെ നേതൃത്വത്തിൽ മുഴുവൻ പ്രവാസശ്രീ അംഗങ്ങളും ചേർന്നാണ് ആഘോഷം നടത്തിയത്. എല്ലാവർഷവും തൊഴിലാളി ദിനത്തിൽ ഈ ആഘോഷം പ്രവാസി യൂണിറ്റുകൾ ചേർന്ന് നടത്തിവരുന്നു. Content Highlights: KPA women's wing Pravasisree organized the 2026 Workers' Day celebration., The event supported over 100 female workers in Gudaibiya and Umm Al Hassam., Activities included community interaction and food distribution., Annual initiative led by KPA leadership and unit heads. Published: 04 May 2026, 01:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം ആഘോഷിച്ചു — Math… | Boolokam