കുഴിത്തുറ : കൊല്ലങ്കോട്ടമ്മയുടെ സന്നിധിയിലെ പ്രസിദ്ധമായ തൂക്ക നേർച്ച ഞായറാഴ്ച രാവിലെ 6.30-ന് തുടങ്ങും. തൂക്ക നേർച്ചയ്ക്ക് മുന്നോടിയായി ഒൻപതാം ഉത്സവ ദിവസമായ ശനിയാഴ്ച വൈകീട്ട് തൂക്ക വില്ലിന്റെ ട്രയൽ ഓട്ടമായ വണ്ടിയോട്ടം നടന്നു. വണ്ടിയോട്ടം കാണാൻ ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. To advertise here, ചടങ്ങിൽ പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ, സെക്രട്ടറി വി.മോഹൻ കുമാർ, ട്രഷറർ ഡോ. സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ആർ.സതികുമാരൻ നായർ, ജോയിൻറ് സെക്രട്ടറി എസ്.ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. ശനിയാഴ്ച രാവിലെ ആറിന് ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി തൂക്കക്കാർ വള്ളവിളയിൽ സാഗരസ്നാനം നടത്തി. വണ്ടിയോട്ടത്തിനു ശേഷം ദീപാരാധന നടന്നു. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറമേളവും രാത്രി 11-ന് ഗാനമേളയും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് തൂക്കക്കാരുടെ ഒരുങ്ങിവരവ് ഘോഷയാത്ര കീഴവിളാകം കുടുംബ തറവാട്ടിൽനിന്ന് ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന തൂക്ക നേർച്ച പൂർത്തിയായതോടെ വില്ലിൻമൂട്ടിൽ കുരുതി തർപ്പണം നടത്തും. Published: 22 Mar 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊല്ലങ്കോട് തൂക്കം ഇന്ന്; വണ്ടിയോട്ടം കാണാൻ ഭക്തജനത്തിരക്ക്
M
MathrubhumiSource Link
about 2 months ago