കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളുടെ നില ഗുരുതരം. 13 വയസ്സുകാരിയായ ചിന്നുലക്ഷ്മിയെയാണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. To advertise here, ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം കഴിഞ്ഞ് ലിങ്ക് റോഡിലൂടെ മടങ്ങുകയായിരുന്ന ധനലക്ഷ്മി (16), ചിന്നുലക്ഷ്മി (13) എന്നീ കുട്ടികളെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കൈവരി തകർന്ന് രണ്ട് കുട്ടികളും അഷ്ടമുടി കായലിലേക്ക് വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കാർ അമിതവേഗതയിലായിരുന്നുവെന്ന് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് മകൻ കാറിലുണ്ടായിരുന്നില്ല. അപകടസമയത്ത് വാഹനത്തിൽ നാല് കെഎസ്യു പ്രവർത്തകരാണ് ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന നെയ്യാറ്റിക്കര സ്വദേശി ദേവനന്ദനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കായലിൽ വീണ കുട്ടികളെ രക്ഷിക്കാൻ വാഹനത്തിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരാണ് കുട്ടികളെ കരയ്ക്കെത്തിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബിന്ദു കൃഷ്ണയുടെ മകനോട് ആർസി ബുക്കുമായി സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ചികിത്സാച്ചെലവ് ബിന്ദു കൃഷ്ണ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കാറിലുണ്ടായിരുന്ന ബാക്കിയുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. Content Highlights: Two athletes, aged 13 and 16, critically injured in a car crash., Incident occurred following a 2026 UDF election rally in Kollam., Victims thrown into Ashtamudi lake upon impact; rescued by locals., Police investigation underway against the driver and vehicle owner., Political controversy erupts with demands for further arrests. Published: 08 Apr 2026, 11:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊല്ലത്ത് യുഡിഎഫ് പ്രചാരണവാഹനം ഇടിച്ച് കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവം; കുട്ടിയുടെ നില ഗുരുതരം
M
MathrubhumiSource Link
about 1 month ago