പനമരം : പാടെ തകർന്ന മൃഗാശുപത്രിക്കവല-കൊല്ലിവയൽ റോഡിന്റെ നിർമാണപ്രവൃത്തി വീണ്ടും നിലച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. ടി. സിദ്ദിഖ് എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ചുമാസം മുൻപ് പ്രവൃത്തി തുടങ്ങിയെങ്കിലും ഇപ്പോൾ നിർമാണം നടത്താത്തത് നാട്ടുകാരെ പ്രയാസത്തിലാക്കുന്നു. മുന്നൂറോളം കുടുംബങ്ങൾക്ക് ആശ്രയിക്കുന്ന റോഡാണിത്. കൊല്ലിവയൽ, ലക്ഷം വീട്, അംബേദ്കർ തുടങ്ങി മൂന്ന് ഉന്നതികളും ഇതിൽപ്പെടുന്നു. To advertise here, ഒരു കിലോമീറ്ററോളം നീളുന്ന റോഡ് 2018 ലെ പ്രളയകാലത്താണ് പാടെ തകർന്നത്. ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ച് ഇറക്കങ്ങളിൽ ടാറിങ് ഇളകിമാറി കല്ലുപോലും കാണാനില്ലാത്ത അവസ്ഥയായി. നിരപ്പാർന്നയിടങ്ങളിലാണെങ്കിൽ വൻ ഗർത്തങ്ങളായി. സംരക്ഷണ ഭിത്തികളും ഓടയും തകർന്ന് റോഡ് അപകടക്കെണിയിലുമായി. ഏഴുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 200 മീറ്റർ ഭാഗം പഞ്ചായത്ത് ടാറിങ്ങ് നടത്തിയതും ശേഷിക്കുന്ന ടൗൺ വരെയുള്ള 400 മീറ്ററിന് എം.എൽ.എ. തുക വകയിരുത്തിയതും ആശ്വാസമായി. ഇവിടെ സൈഡ്കെട്ട് നടത്തി കോൺക്രീറ്റും ചെയ്തു. എന്നാൽ മറ്റുനിർമാണ പ്രവൃത്തികൾ ഒന്നും നടത്തിയിട്ടില്ല. ഇതോടെ ഇത്തവണത്തെ മഴക്കാലവും ഇവർ നീന്തിക്കടക്കേണ്ട ഗതികേടിലാണ്. Published: 04 May 2026, 03:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

