ചെന്നൈ : ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ച് കൊളത്തൂർ മലയാളി സമാജം വനിതാക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐ.സി.എഫ്. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. To advertise here, സമാജത്തിലെ മുതിർന്ന വനിതാ അംഗം ഗംഗാ ദേവി വിളക്ക് കൊളുത്തി തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ സംഗീതാ പ്രബിൻ അധ്യക്ഷതവഹിച്ചു. രാജശ്രീ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഡോ. സ്മൃതി കാൻസറിനെക്കുറിച്ചും ഷീബാ ഗോപി സൈബർ സെക്യൂരിറ്റിയും സോഷ്യൽ മീഡിയയുടെ ഉപയോഗവും എന്ന വിഷത്തിലും സെമിനാർ നടന്നു. തുടർന്ന് കൊളത്തൂർ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ കലാപരിപാടികളും തുടർന്ന് അത്താഴ വിരുന്നും നടന്നു. രേഷ്മാ വിനോജ്, ശശികല വിശ്വനാഥൻ, രമ്യ, സയസ്‌ന അഞ്ചുവിനിൽ, ലക്ഷ്മി എന്നിവർ നേതൃത്വംനൽകി. Published: 23 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊളത്തൂർ മലയാളി സമാജം വനിതാ ദിനം ആഘോഷിച്ചു
M
MathrubhumiSource Link
about 2 months ago