കൊച്ചി: ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൽ.എ.ഐ), കേരള ചാപ്റ്റർ സംഘടിപ്പിച്ച ആദ്യത്തെ ലിപിഡോളജി കോൺഫറൻസ് കൊച്ചിയിൽ നടന്നു. ശരീരത്തിലെ കൊഴുപ്പുകളുടെ (ലിപിഡുകൾ) ഘടന, പ്രവർത്തനം, ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ (മെറ്റബോളിസം), അവയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയിലെ വിദഗ്ധരുടെ സമ്മേളനമാണിത്. ഹോളിഡേഇന്നിൽ നടന്ന സമ്മേളനം എൽ.എ.ഐ. സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി ഉദ്ഘാടനം ചെയ്തു. To advertise here, രാജ്യത്ത് കൊളസ്ട്രോൾ, കൊഴുപ്പ് സംബന്ധമായ രോഗങ്ങളും, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവയുടെ അളവിലെ വ്യതിയാനങ്ങളും, അതുമൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകളും വർധിച്ചുവരികയാണ്. രോഗസാധ്യത നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സക്കും പ്രാധാന്യം നൽകണം, അദ്ദേഹം പറഞ്ഞു. എൽ.എ.ഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ഗീവർ സക്കറിയ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ചികിത്സ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നതിലും ഗവേഷണ പരിശീലന പദ്ധതികളിലും, ബോധവൽക്കരണത്തിലും എൽ.എ.ഐ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽ.എ.ഐ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ പുതിയ മരുന്നുകളും ചികിത്സ മാർഗങ്ങളും രോഗഫലങ്ങൾ മെച്ചപ്പെടുത്തുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു. ഗവേഷണവും പ്രായോഗിക ചികിത്സയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള വേദിയാണ് ശാസ്ത്ര സമ്മേളനങ്ങൾ, അദ്ദേഹം പറഞ്ഞു. എൽ.എ.ഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ഗീവർ സക്കറിയ; സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, എൽഐഎ എക്‌സിക്യൂട്ടീവ് കോർഡിനേറ്റർ ഡോ. ചരൺജിത് സിങ്, എൽ.എ.ഐ കേരള ചാപ്റ്റർ പാട്രൺ ഡോ. പി.പി. മോഹനൻ, കൂടാതെ ഡോ. സജി സുബ്രഹ്‌മണ്യൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു. ശാസ്ത്രീയ സെഷനുകളിൽ കൊഴുപ്പ് സംബന്ധമായ വിവിധ രോഗങ്ങളും പ്രതിരോധ ഹൃദയചികിത്സയും ചർച്ചയായി. രോഗസാധ്യത വിലയിരുത്തുന്നതിനുള്ള പുതിയ മാർഗങ്ങളും ഇന്ത്യയ്ക്കുള്ള പ്രത്യേക ശുപാർശകളും അവതരിപ്പിച്ചു. കൊഴുപ്പ് അമിതമാവുന്നത് മൂലം കൊറോണറി ആർട്ടറിയിൽ ഉണ്ടാകുന്ന തടസ്സങ്ങളും ഹൃദയസ്തംഭന സാധ്യതകളും, ട്രൈഗ്ലിസറൈഡ്, നോൺ എച്ച്.ഡി.എൽ കൊളസ്ട്രോൾ എന്നീ ഘടകങ്ങളും, ലിപിഡ് പ്രൊഫൈൽ പരിശോധനയിലൂടെ ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തി, PCSK9 ഇൻഹിബിറ്ററുകൾ തുടങ്ങിയ മരുന്നുകൾ വഴിയുള്ള ചികിത്സയും പ്രത്യേക സെഷനുകൾ ചർച്ച ചെയ്തു. ശരിയായ ചികിത്സ ലഭിച്ചാലും ഹൃദ്രോഗ സാധ്യത പൂർണമായി കുറയാത്ത സാഹചര്യങ്ങളും ചർച്ചയായി. കുടുംബപരമായ കൊളസ്ട്രോൾ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രത്യേക ശാസ്ത്ര സെഷൻ നടന്നു. ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ലിപിഡ് അളവ് നിയന്ത്രിക്കാനുള്ള ജീവിതശൈലി ക്രമീകരണവും വിദഗ്ധ നിർദേശങ്ങളും സെഷനിൽ നടന്നു. പ്രമേഹരോഗികളിലെ കൊഴുപ്പ് നിയന്ത്രണവും ചർച്ചാവിഷയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരും ഹൃദ്രോഗ വിദഗ്ധരും പി.ജി. വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു. Content Highlights: Expert insights on managing cholesterol and triglycerides for 2026., Early detection strategies for cardiovascular diseases., Integration of PCSK9 inhibitors and modern medical treatments., Importance of lifestyle modifications, diet, and exercise., Focus on familial hypercholesterolemia and diabetes-related lipid control. Published: 19 Apr 2026, 06:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊഴുപ്പും ഹൃദ്രോഗവും; ശക്തമായ നിയന്ത്രണം വേണമെന്ന് വിദഗ്ധർ
M
MathrubhumiSource Link
21 days ago