കൊൽക്കത്തൻ ഡർബിയിൽ വിസ്മയമായി വിഷ്ണു

കൊൽക്കത്തൻ ഡർബിയിൽ വിസ്മയമായി വിഷ്ണു

M
MathrubhumiSource Link
കാസർകോട്: ഇന്ത്യൻ ഫുട്‌ബോളിൽ കാൽപ്പന്തുകളിയുടെ 'എൽക്ലാസിക്കോ'യായ കൊൽക്കത്തൻ ഡർബിയിൽ കരുത്തുകാട്ടി ജില്ലയുടെ സ്വന്തം പി.വി. വിഷ്ണു. വന്നവരും നിന്നവരും പകരമെത്തിയവരുമെല്ലാം ഗോളടിച്ചുകൂട്ടിയ കളിയിൽ മലയാളി ടച്ച് പകർന്നത് കാസർകോട് പനയാൽ കുന്നൂച്ചിയിലെ വിഷ്ണുവാണ്. ഐ.എസ്.എല്ലിൽ തിങ്കളാഴ്ച നടന്ന കൊൽക്കത്തൻ ഡർബിയിൽ മുഹമ്മദൻസ് എസ്.സി.യെ 7-0 സ്കോറിൽ തകർത്തെറിഞ്ഞ മത്സരത്തിലെ അഞ്ചാം ഗോൾ നേടിയാണ് വിഷ്ണു ഡർബിമാച്ചിലെ മലയാളി താരവിസ്മയമായത്. To advertise here, ഇതോടെ ഐ.എസ്.എൽ. ഈ സീസണിലെ ആദ്യഗോളിനുള്ള കാത്തിരിപ്പിനും കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരാങ്കണിലെ ഗോളോടെ അവസാനമായി. കളിയിലെ 75-ാം മിനുട്ടിലായിരുന്നു വിഷ്ണുവിന്റെ ഗോൾ പിറന്നത്. ഈസ്റ്റ് ബംഗാളിന് അനുകൂലമായി കിട്ടിയ കോർണർക്കിക്ക് താഴ്ന്നിറങ്ങിയെത്തിയത് മുഹമ്മദൻസ് ഗോൾപോസ്റ്റിനു മുൻപിൽ റോച്ചർസെലയുടെ കാലുകളിലേക്ക് എത്തുന്നു. പന്ത് നിയന്ത്രിക്കുന്നതിന് മുൻപേ സമീപം മാർക്ക് ചെയ്യാതെ നിന്നിരുന്ന വിഷ്ണുവിലേക്കെത്തിയ ഞൊടിയിടകൊണ്ടുതന്നെ ആദ്യം കാൽകൊണ്ട് നെഞ്ചിലേക്ക് എത്തിച്ച് പന്ത് ഗോൾവലയ്ക്കകത്തേക്ക് ചെത്തിയിട്ടു. ഈ സീസണിലെ ആറുമത്സരങ്ങളിൽനിന്ന് ഒരു ഗോളും ഒരസിസ്റ്റുമാണ് വിഷ്ണു ഇതുവരെയായി നേടിയത്. 2024-25 സീസണിൽ അത് നാല്-മൂന്ന്, 2023-24 സീസണിൽ 1-1 വീതമായിരുന്നു. 2023 ഓഗസ്റ്റിലാണ് പുതിയവളപ്പിൽ വിഷ്ണു ഈസ്റ്റ് ബംഗാൾ എഫ്.സി. ടീമിന്റെ ഭാഗമായത്. ആദ്യ സീസണിൽ പകരക്കാരനെന്ന റോളിൽ കിട്ടിയ അവസരത്തിലാണ് ഗോൾനേടി മികവ് തെളിയിക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ ടീമിന്റെ ആദ്യ ഇലവനിൽ സ്‌ട്രൈക്കർ, വിങ്ങർ, മിഡ്ഫീൽഡർ തുടങ്ങിയ റോളകളിൽ താരം ടീമിന്റെ അവിഭാജ്യഘടകമാണ്. അണ്ടർ-23 ഇന്ത്യൻടീമിനായി രണ്ട് മത്സരങ്ങൾ ഇതിനകം കളിച്ച താരം ദേശീയ സീനിയർ ടീമിന്റെ ജഴ്‌സിയിൽ ഉടൻതന്നെ കളിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ആരാധകരും. Published: 25 Mar 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊൽക്കത്തൻ ഡർബിയിൽ വിസ്മയമായി വിഷ്ണു — Mathrubhumi | Boolok… | Boolokam