കോടതി നിരീക്ഷണത്തിൽ യാക്കോബായ വിഭാഗം ആഹ്ളാദം പ്രകടിപ്പിച്ചു

കോടതി നിരീക്ഷണത്തിൽ യാക്കോബായ വിഭാഗം ആഹ്ളാദം പ്രകടിപ്പിച്ചു

M
MathrubhumiSource Link
പ്രകടനമായെത്തിയ വിശ്വാസികൾ പ്രാർഥന നടത്തി മടങ്ങി To advertise here, പിറവം : സഭാ കേസിലെ സുപ്രീംകോടതി വിധി കേസിലുൾപ്പെട്ട പള്ളികൾക്കു മാത്രമേ ബാധകമാകുന്നുള്ളൂവെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണത്തിൽ യാക്കോബായ വിഭാഗം ആഹ്ളാദം പ്രകടിപ്പിച്ചു. 2017-ലെ സുപ്രീംകോടതി വിധിയെത്തുടർന്നാണ് പിറവം വലിയ പള്ളിയടക്കം ജില്ലയിലെ ഒട്ടേറെ പള്ളികൾ യാക്കോബായ വിഭാഗത്തിന് നഷ്ടമായത്. പിറവത്ത് ഇടവകയിൽ വലിയ ഭൂരിപക്ഷമുണ്ടായിട്ടും സെയ്ന്റ് മേരീസ് യാക്കോബായ പള്ളി (പിറവം വലിയ പള്ളി) യാക്കോബായ വിഭാഗത്തിന് നഷ്ടമായി. മാതൃദേവാലയം വിട്ടിറങ്ങിയ യാക്കോബായ വിശ്വാസികൾ പിറവം ടൗണിൽതന്നെ യാക്കോബായ കോൺഗ്രിഗേഷന്റെ പേരിൽ താത്കാലിക ദേവാലയം നിർമിച്ചാണ് ആരാധന നടത്തുന്നത്. ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചൊവ്വാഴ്ച വൈകീട്ട് പിറവത്തെ യാക്കോബായ വിശ്വാസികൾ വികാരി ഫാ. വർഗീസ് പനിച്ചിയിലിന്റെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളുമായി വലിയ പള്ളിയിലേക്ക് പ്രകടനമായെത്തി. വിശ്വാസികൾ ഗേറ്റിനുമുന്നിൽ നിന്ന് പ്രാർഥന നടത്തി പിരിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഫാ. ബിജോ വർഗീസ്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. സന്തോഷ് തെറ്റാലിൽ, ട്രസ്റ്റിമാരായ ബേബി കിഴക്കേക്കര, ബിജു അമ്മിണിശ്ശേരിൽ, സെക്രട്ടറി മത്തായി മാഞ്ഞാമറ്റം എന്നിവർ നേതൃത്വം നൽകി. Published: 25 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതി നിരീക്ഷണത്തിൽ യാക്കോബായ വിഭാഗം ആഹ്ളാദം പ്രകടിപ്പിച്ചു… | Boolokam