കോടതി റോഡിലെ കുഴിയിൽ ടിപ്പർ അകപ്പെട്ടു

കോടതി റോഡിലെ കുഴിയിൽ ടിപ്പർ അകപ്പെട്ടു

M
MathrubhumiSource Link
നെയ്യാറ്റിൻകര : കോടതി റോഡിൽ പൈപ്പിടാനെടുത്ത കുഴിയിൽ മണ്ണിട്ടുമൂടിയയിടത്ത് അമിതഭാരം കയറ്റിവന്ന ടിപ്പർലോറി കുടുങ്ങി. ലോറി നീക്കാൻ കഴിയാതെവന്നതോടെ മൂന്നുമണിക്കൂറിലേറെയാണ് കോടതി റോഡിൽ ഗതാഗതസ്തംഭനമുണ്ടായത്. പൈപ്പിടാൻ കുഴിച്ച് കുളംതോണ്ടിയ കോടതി റോഡ് നവീകരിക്കണമെന്ന കോടതിയുടെ അന്ത്യശാസനത്തിനും വിലകല്പിക്കാതിരിക്കുകയാണ് ജല അതോറിറ്റിയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ഉദ്യോഗസ്ഥർ. To advertise here, കോടതി റോഡ് കൃഷ്ണൻകോവിൽ കവലയിലെത്തുന്ന ഭാഗത്ത് അടുത്തിടെ ജല അതോറിറ്റി കുഴിച്ചിടത്താണ് ടിപ്പർ അകപ്പെട്ടത്. ജല അതോറിറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനുമുൻപായി എടുത്ത ട്രയൽ ഡക്ടിൽ വെറുതേ മണ്ണിട്ടുമൂടുക മാത്രമാണ് ചെയ്തത്. ശനിയാഴ്ച 11 മണിയോടെ ഹോളോബ്രിക്‌സ് കല്ല്‌ കയറ്റിവന്ന ടിപ്പർലോറിയുടെ ടയർ കുഴിയിൽ കുടുങ്ങുകയായിരുന്നു. അമിതഭാരം കയറ്റിവന്ന ടിപ്പർ നീക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. ഈ സമയത്താണ് നെയ്യാറ്റിൻകരയിൽ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെ റോഡ്‌ ഷോ നടന്നത്. റോഡ്‌ ഷോ കാരണം വാഹനങ്ങളെല്ലാം കോടതി റോഡിലൂടെയാണ് പൊയ്‌ക്കൊണ്ടിരുന്നത്. ടിപ്പർ കുടുങ്ങിയതോടെ കോടതി റോഡ് വഴിയെത്തിയ വാഹനങ്ങളെല്ലാം ഗതാഗതക്കുരുക്കിലായി. മൂന്നുമണിക്കൂറോളമാണ് കോടതി റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. മൂന്ന് മണിക്കൂറിനുശേഷമാണ് ലോറി കുഴിയിൽനിന്നും കരകയറ്റാനായത്. കോടതി റോഡിൽ പൈപ്പിടാനായി അഞ്ചുമാസം മുൻപാണ് ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ടത്. പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് നവീകരണം വൈകിയതോടെ കുടുംബ കോടതി ജഡ്ജി രാജൻ തട്ടിൽ ജല അതോറിറ്റിയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. കൃഷ്ണൻകോവിലിലെ ഉത്സവം കഴിഞ്ഞാലുടൻ റോഡ് ടാറിടുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉത്സവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും റോഡ് ടാറിടുന്നകാര്യത്തിൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്. കോടതി റോഡ് അടിയന്തരമായി റീടാർചെയ്ത് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിന് അഭിഭാഷകരും കോടതി ജീവനക്കാരും അഡ്വക്കേറ്റ്‌സ് ക്ലാർക്കുമാരും തയ്യാറാകുമെന്ന് ബി.ജെ.പി. ലീഗൽസെൽ സ്റ്റേറ്റ് കൺവീനർ അഡ്വ.രഞ്ജിത്ചന്ദ്രൻ വ്യക്തമാക്കി. Published: 06 Apr 2026, 12:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതി റോഡിലെ കുഴിയിൽ ടിപ്പർ അകപ്പെട്ടു — Mathrubhumi | Bool… | Boolokam