കോടതി റോഡ് നവീകരണം; കോടതിക്കു നൽകിയ ഉറപ്പും പാലിച്ചില്ല

കോടതി റോഡ് നവീകരണം; കോടതിക്കു നൽകിയ ഉറപ്പും പാലിച്ചില്ല

M
MathrubhumiSource Link
പൈപ്പിടൽ പൂർത്തിയാകാതെ ടാറിടാനാകില്ലെന്ന് പി.ഡബ്ല്യു.ഡി. To advertise here, നെയ്യാറ്റിൻകര : കുത്തിപ്പൊളിച്ച കോടതി റോഡ് നവീകരിക്കാൻ ജില്ലാ ജഡ്ജിക്ക് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നൽകിയ ഉറപ്പ് പാലിച്ചില്ല. ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം കഴിഞ്ഞാൽ റോഡ് ടാറിടുമെന്ന ഉറപ്പാണ് പാലിക്കാത്തത്. ജല അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാക്കാതെ ടാറിടാനാവില്ലെന്നാണ്‌ പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. അതിനിടെ വിശ്വഭാരതി റോഡിൽ വീണ്ടും പൈപ്പിൽ ചോർച്ചയുണ്ടായത് കുടിവെള്ളവിതരണത്തെ ബാധിച്ചു. കടുത്തവേനലിൽ നഗരവാസികളെ ജല അതോറിറ്റി പരീക്ഷിക്കുകയാണെന്നാണ് ആക്ഷേപം. ജല അതോറിറ്റി പഴയ പൈപ്പുകൾ മാറ്റാനും പുതിയ കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനുമായാണ് അഞ്ചുമാസം മുൻപ് കോടതി റോഡ് പൊളിച്ചത്. പൊളിച്ച റോഡ് നവീകരിക്കാതായതോടെ നെയ്യാറ്റിൻകര കുടുംബകോടതി ജഡ്ജി രാജൻ തട്ടിൽ ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും യോഗം വിളിപ്പിച്ചു. ഈ യോഗത്തിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം കഴിഞ്ഞാലുടൻ റോഡ് ടാറിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പുനൽകി. ഇതിനായി അവർ ചല്ലിയും മറ്റു സാധനങ്ങളും ഇറക്കി. എന്നാൽ, കോടതി റോഡിൽ പുതിയതായി സ്ഥാപിച്ച പൈപ്പുകളെ പമ്പ് ഹൗസിലേക്കും ജലശുദ്ധീകരണശാലയിലേക്കും ബന്ധിപ്പിക്കാനുള്ള നടപടി ചെയ്തില്ല. ഇതിനായി പമ്പ് ഹൗസിൽ നിന്നു കൃഷ്ണൻകോവിൽ വഴി കോടതി റോഡിലേക്ക് റോഡ് മുറിച്ച് പുതിയ പൈപ്പിടണം. ഈ ജോലികൾ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷമേ ചെയ്യാനാകൂയെന്നാണ് ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ നിലപാട്. ഇതോടെ കോടതി റോഡ് പൈപ്പുകൾ ബന്ധിപ്പിക്കാനായി വീണ്ടും പൊളിക്കുമെന്നതിനാൽ ടാറിടാനാകില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. Published: 02 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതി റോഡ് നവീകരണം; കോടതിക്കു നൽകിയ ഉറപ്പും പാലിച്ചില്ല — M… | Boolokam