കോടികൾ ആസ്തിയുള്ള രാഷ്ട്രീയക്കാർക്കൊപ്പം മുനീറിനെ കൂട്ടാനാവില്ല, ചേർത്തുപിടിക്കണം -ലക്ഷ്മിപ്രിയ

കോടികൾ ആസ്തിയുള്ള രാഷ്ട്രീയക്കാർക്കൊപ്പം മുനീറിനെ കൂട്ടാനാവില്ല, ചേർത്തുപിടിക്കണം -ലക്ഷ്മിപ്രിയ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 25 March 2026, 05:01 PM IST പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് എം.കെ. മുനീറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി. ഡോ. എം.കെ. മുനീർ, ലക്ഷ്മിപ്രിയ | ഫോട്ടോ: അരുൺ നിലമ്പൂർ\ മാതൃഭൂമി, Facebook വീടിന് ജപ്തി ഭീഷണി നേരിട്ട മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെക്കുറിച്ച് നടിയും ബിജെപി പ്രവർത്തകയുമായ ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. നാമനിർദേശ പത്രികകളിൽ കോടികളുടെ ആസ്തി കണ്ട രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എം.കെ. മുനീറിനെ ഉൾപ്പെടുത്താനാകില്ലെന്ന് അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദമാണ് അദ്ദേഹം. ഷോപ്പിങ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ എം.കെ മുനീറും കുടുംബവും ജപ്തി ഭീഷണി നേരിടുന്ന അവസ്ഥയിൽ എത്തി എന്നത് ഞെട്ടലുളവാക്കിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് എം.കെ. മുനീറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി. To advertise here, ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: രാഷ്ട്രീയം തൊഴിലായി കൊണ്ടുനടക്കുന്ന ചിലരുടെ നാമനിർദേശ പത്രികയിൽ തനിക്കും കുടുംബത്തിനും കോടികളുടെ ആസ്തി എന്ന് എഴുതിയത് കണ്ട മനുഷ്യരാണ് നാം. ഇവരൊന്നും മറ്റൊരു തൊഴിലിൽ ഏർപ്പെട്ടതായി നമ്മുടെ അറിവിൽ ഇല്ല. അവരിൽ ഡോക്ടർ. എം.കെ. മുനീർ സാറിനെ നമുക്ക് കൂട്ടാനാവില്ല. ജനസേവനത്തിന് എംബിബി എസ് ഡോക്ടർ ആയിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വന്ന് എംഎൽഎ ആയി. അതിനും മുൻപ് അദ്ദേഹത്തിന്റെ സഹൃദയത്വം കേരളത്തിലെ സംസ്ക്കാരിക സദസ്സിൽ സാഹിത്യകാരൻ എന്ന നിലയിൽ നാം കണ്ടിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും എഡിറ്ററും ഗായകനും ഒക്കെയായി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു. ശേഷം പൊതുപ്രവർത്തനങ്ങളിലേക്ക്. 2011- 16 കാലയളവിൽ മന്ത്രിയായും എംഎൽഎ ആയും തുടരുന്ന അദ്ദേഹം തീർച്ചയായും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദം തന്നെയാണ്. അല്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി തിരികെ പോയ പത്രപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും ദീർഘകാല വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ? എം.കെ. മുനീർ സാറിന് ഡയബറ്റിസ് സംബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാം. എന്നാൽ ഇന്നലെ വളരെ പരിക്ഷീണിതനായ അദ്ദേഹത്തെ സാംസ്കാരിക കേരളം വലിയ വേദനയോടെയാണ് കണ്ടത്. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ ജപ്തി ഭീഷണിയിൽ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിൽ എന്നത് ഞെട്ടലുളവാക്കി....... അത് ചരിത്രത്തെ പിന്നോട്ട് വലിയ്ക്കുകയും സി.എച്ച് സാഹിബിന്റെയൊക്കെ ചരിത്രം വീണ്ടും തിരയാനും കാരണമാക്കി. പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് ശ്രീ മുനീർ സാറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്. Content Highlights: Actress and BJP activist Lakshmipriya has voiced strong support for IUML leader M.K. Muneer, stating that his current financial struggle and the attachment threat to his home prove his honesty in a landscape often filled with corrupt politicians. Published: 25 Mar 2026, 05:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടികൾ ആസ്തിയുള്ള രാഷ്ട്രീയക്കാർക്കൊപ്പം മുനീറിനെ കൂട്ടാനാവ… | Boolokam