കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും; മെമു റദ്ദാക്കി

കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും; മെമു റദ്ദാക്കി

M
MathrubhumiSource Link
തിരുവനന്തപുരം : ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട് 14, 15 തീയതികളിൽ കോട്ടയം വഴിയുള്ള ചില ട്രെയിനുകളുടെ സർവീസിൽ മാറ്റംവരുത്തി. To advertise here, എറണാകുളം മെമു റദ്ദാക്കി 14-നുള്ള കൊല്ലം-എറണാകുളം മെമുവിന്റെ(നമ്പർ 66310) സർവീസ് റദ്ദാക്കി. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ 14-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌, ശ്രീഗംഗാനഗർ എക്‌സ്‍പ്രസ്, െബംഗളൂരു എക്‌സ്‍പ്രസ്, മലബാർ എക്‌സ്‍പ്രസ്, രാമേശ്വരം അമൃത എക്‌സ്‍പ്രസ്, മംഗളൂരു എക്‌സ്‍പ്രസ് (നമ്പർ 16347) എന്നിവയും കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്‌സ്‍പ്രസ്, തിരുവനന്തപുരം നോർത്ത്-നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‍പ്രസ് എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും. ദീർഘദൂര തീവണ്ടികൾക്ക് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലും മറ്റുള്ളവയ്ക്ക് ചേർത്തലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയവ മധുര-ഗുരുവായൂർ എക്‌സ്‍പ്രസ് 14-ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. 15-ന് കൊല്ലത്തുനിന്ന് മധുരയിലേക്കു പുറപ്പെടും. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് 14-ന് കായംകുളംവരെയേ സർവീസ് നടത്തൂ. 13-ന് കോട്ടയത്ത് സർവീസ് അവസാനിപ്പിക്കുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്‍പ്രസ് 14-ന് കോട്ടയത്തുനിന്ന്‌ ചെന്നൈയിലേക്കു പുറപ്പെടും. Content Highlights: Bridge construction work between Chengannur and Mavelikkara stations., Cancellation of Kollam-Ernakulam MEMU service., Rerouting of major express trains via Alappuzha., Partial cancellation of Madurai-Guruvayur and Nagercoil-Kottayam expresses., Additional stops provided at Alappuzha and Cherthala for diverted trains. Published: 14 Mar 2026, 07:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോട്ടയം വഴിയുള്ള എട്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും… | Boolokam