കോട്ടാമുണ്ടകം- ചക്കാലപ്പടി തോടിന് സംരക്ഷണഭിത്തിയായി

കോട്ടാമുണ്ടകം- ചക്കാലപ്പടി തോടിന് സംരക്ഷണഭിത്തിയായി

M
MathrubhumiSource Link
കവിയൂർ : കോട്ടാമുണ്ടകം- ചക്കാലപ്പടി തോടിന്റെ സംരംക്ഷണ ഭിത്തിയുടെ പണികൾ പൂർത്തിയായി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിയാണ്. To advertise here, 5.2 ലക്ഷം രൂപ ചെലവിൽ 50 മീറ്റർ നീളത്തിൽ കരിങ്കൽഭിത്തിയും നൂറുമീറ്റർ നീളത്തിൽ ഇരുവശത്തെ കെട്ടുകളും ബലപ്പെടുത്തി. ഇതിന്റെ മുകൾവശം കോൺക്രീറ്റ് ചെയ്തു. വീട്ടുകാർക്ക് തോടിന്റെ മറുകര എത്തുന്നതിന് നടപ്പാലവും പണിതു. 2018-ലെ പ്രളയത്തിലിത് തകർന്ന് നീരൊഴുക്ക് നിലച്ചതാണ്. മത്തിമല, തുമ്പുങ്കൽ, പനങ്ങാ, മുട്ടത്തുപാറ എന്നീ പ്രദേശങ്ങളിലെ വെള്ളമെഴുകി മാറുന്നത് ഇതിനാൽ കഴിഞ്ഞിരുന്നില്ല. മൂന്നിടത്തെ കൈതോടുകളിലൂടെ എത്തുന്ന വെള്ളം കണ്ണൻകുളംപടിയിൽ എത്തിയാണ് ഇതിലൂടെ ഒഴുകുന്നത്. ചക്കാലപ്പടി, വലിയതുരുത്തുവഴി പനയമ്പാല തോട്ടിലൂടെ മണിമലയാറ്റിലാണ് ചേരുന്നത്. വെണ്ണീർവിള പുഞ്ചയിൽ നെൽകൃഷിക്ക് വെള്ളം നൽകുന്ന ജലസ്രോതസ്സാണ്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോണിന്റെ ശ്രമഫലമായിട്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇനിയും 200 മീറ്ററിലധികം സംരംക്ഷണഭിത്തി നിർമിക്കാനുണ്ട്. അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തിയിത് പണിയുമെന്ന് ബ്ളോക്ക് പഞ്ചായത്തംഗം റിമി ലിറ്റി കൈപ്പള്ളിൽ പറഞ്ഞു. Published: 17 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോട്ടാമുണ്ടകം- ചക്കാലപ്പടി തോടിന് സംരക്ഷണഭിത്തിയായി — Mathr… | Boolokam