കുറവ് കുട്ടംപുഴയിൽ To advertise here, കോതമംഗലം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുനരാവിഷ്കരണമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലും കോതമംഗലത്ത് പ്രതിഫലിച്ചത്. എട്ട് പഞ്ചായത്തിലും നഗരസഭയിലും യു.ഡി.എഫ്. നേടിയ ഉജ്ജ്വല വിജയത്തിന്റെ തനിയാവർത്തനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ ഗംഭീരവിജയത്തിനും മികച്ച ഭൂരിപക്ഷത്തിനും കൂടുതൽ തുണയായത് നഗരസഭയിൽനിന്നും ലഭിച്ച വോട്ടുകളാണ്. നഗരസഭയിൽ 4,519 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. നഗരസഭ കഴിഞ്ഞാൽ കൂടുതൽ ലീഡ് പല്ലാരിമംഗലം പഞ്ചായത്തിൽനിന്നാണ് കിട്ടിയത്. പല്ലാരിമംഗലം 2,215 ആണ് ലീഡ്. പിണ്ടിമന-1,681, കവളങ്ങാട് 1,609, കീരംപാറ 1,473, വാരപ്പെട്ടി 1,429, കോട്ടപ്പടി 1,352, നെല്ലിക്കുഴി 1,175, കുട്ടംപുഴ 937 എന്നിങ്ങനെയാണ് യു.ഡി.എഫിന് ലീഡ് ലഭിച്ചത്. നഗരസഭയിൽ കൂടുതൽ ലീഡ് ലഭിച്ചപ്പോൾ ഏറ്റവും കുറവ് കുട്ടംപുഴ പഞ്ചായത്തിൽ ആയിരുന്നു. തപാൽ വോട്ടിലും യു.ഡി.എഫിന്റെ മേൽക്കൈ കാണാം. 469 വോട്ടിന്റെ ലീഡ് യു.ഡി.എഫിന് ലഭിച്ചത് എൽ.ഡി.എഫിന് തിരിച്ചടിയായി. കോട്ടപ്പടി പഞ്ചായത്തിൽനിന്നാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തുടക്കം മുതലേ യു.ഡി.എഫ്. മുന്നിലായിരുന്നു. 14 റൗണ്ട്് എണ്ണിയപ്പോൾ ഒരു റൗണ്ടിലും എൽ.ഡി.എഫിന് മുന്നേറാനായില്ല. എക്കാലവും എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന നെല്ലിക്കുഴി പഞ്ചായത്താകാട്ടെ ഇക്കുറി യു.ഡി.എഫിനൊപ്പമായി. കഴിഞ്ഞ തവണ 4,041 വോട്ടിന്റെ ലീഡ് ആണ് എൽ.ഡി.എഫിന് കിട്ടിയത്. ഇക്കുറി യു.ഡി.എഫിന് നൽകിയത് 1,175 വോട്ടിന്റെ ലീഡ് ആണ്. ഇതാണ് എൽ.ഡി.എഫിനേറ്റ കനത്തതിരിച്ചടി. നെല്ലിക്കുഴി പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ ആയിരത്തിലേറെ വോട്ട് രേഖപ്പെടുത്തി. ഇക്കുറി ഏറ്റവും കൂടുതൽ ലീഡ് നേടിയ നഗരസഭയിൽ കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ച ലീഡ് 542 വോട്ടാണ്. എൽ.ഡി.എഫിന് 202 വോട്ടും. കഴിഞ്ഞതവണ ഷിബു തെക്കുംപുറത്തിന് പിടിച്ചുനിൽക്കാനായത് നഗരസഭയിൽ മാത്രമാണ്. കഴിഞ്ഞ തവണ ട്വന്റി 20-യുടെ കടന്നുവരവാണ് യു.ഡി.എഫ് വിജയത്തിന് മങ്ങലേൽപ്പിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തേക്കാൾ 2,408 വോട്ട് കൂടുതൽ സമാഹരിക്കാൻ കഴിഞ്ഞതാണ് എൻ.ഡി.എ.യുടെ ആശ്വാസം. 2016-ൽ 12,000-ലധികം വോട്ട് സമാഹരിച്ച എൻ.ഡി.എ.ക്ക് 2021-ൽ കിട്ടിയത് 4,638 വോട്ടാണ്. കഴിഞ്ഞ തവണ ട്വന്റി 20-ക്കും താഴേയായിരുന്നു എൻ.ഡി.എ.യുടെ വോട്ട്.

കോതമംഗലത്ത് യു.ഡി.എഫിന് കൂടുതൽ വോട്ട് നഗരസഭയിൽ
M
MathrubhumiSource Link
about 4 hours ago