കോതമംഗലത്ത് രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ

കോതമംഗലത്ത് രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ

M
MathrubhumiSource Link
കോതമംഗലം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേരെ ലോഡ്ജുമുറിയിൽനിന്ന് പിടികൂടി. പ്രതികളിൽനിന്ന് 37.229 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയിൽ ഒറ്റപ്ലായ്ക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തുപ്രസാദ് (24) എന്നിവരാണ് രാസലഹരിയുമായി അറസ്റ്റിലായത്. To advertise here, ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്കിടയിൽ രാസലഹരി വിൽപ്പന നടത്തിവന്നിരുന്ന പ്രതികൾ ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽനിന്ന് ബസിൽ എം.ഡി.എം.എ.യുമായി പെരുമ്പാവൂർ എത്തിയ റിസാന അനന്തുവിന്റെ ബൈക്കിൽ കോതമംഗലത്തേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെ ഇവരെ പിടിക്കാനായുള്ള ശ്രമം വിഫലമായി. പിന്നീട് കോഴിപ്പിള്ളിയിലെ ലോഡ്ജിൽനിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഉദ്ദേശം രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിന് എത്തിയതാണ്. ഏതാനും മാസംമുൻപ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വിൽപ്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, എ.എസ്.ഐ. എ.ഇ. സിദ്ദിഖ്, പ്രിവന്റീവ് ഓഫീസർ വി.എ. ഷെമീർ, കെ.എ. റസാഖ്, പി.എസ്. സുനിൽ, സി.ഇ.ഒ.മാരായ പി.എം. ഉബൈസ്, അഖിലേഷ് വേലായുധൻ, സി.കെ. റെൻസി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. Content Highlights: Excise officials arrested an 18-year-old and a 24-year-old in Kothamangalam with MDMA worth lakhs. Published: 20 Mar 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോതമംഗലത്ത് രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ — Mathr… | Boolokam