കോനിയമ്മനും മരുതമല മുരുകനുംപ്രണാമം പറഞ്ഞ് നരേന്ദ്രമോദി

കോനിയമ്മനും മരുതമല മുരുകനുംപ്രണാമം പറഞ്ഞ് നരേന്ദ്രമോദി

കോയമ്പത്തൂർ : കോയമ്പത്തൂരിന്റെ കാവൽദൈവം കോനിയമ്മനും മരുതമല മുരുകനും പ്രണാമമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂർ കൊഡീസിയ മൈതാനത്തെ എൻ.ഡി.എ. പ്രചാരണ യോഗത്തിൽ സംസാരിച്ചുതുടങ്ങിയത്. തമിഴിൽ പുതുവർഷാശംസകൾ നേർന്നുകൊണ്ട് കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളെ അഭിസംബോധന ചെയ്തപ്പോഴും അണ്ണാമലൈയുടെയും എസ്.പി. വേലുമണിയുടെയും പേരുകൾ പറഞ്ഞപ്പോഴും കൈയടിയുണ്ടായി. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ എൻ.ഡി.എ. യുടെ 11 സ്ഥാനാർഥികളുടെയും പേരുകൾ എടുത്തുപറഞ്ഞു. To advertise here, തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യംചെയ്ത ശേഷമാണ് ഡി.എം.കെ. യ്ക്കും സ്റ്റാലിൻ കുടുംബത്തിനുമെതിരേ പ്രസംഗത്തിൽ ആഞ്ഞടിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് നരേന്ദ്രമോദിയെത്തിയത്. റോഡ് ഷോ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വൈകിയതിനാൽ നടന്നില്ല. വിമാനത്താവളത്തുനിന്ന് നേരിട്ട് കാറിൽ പൊതുയോഗ വേദിയിലെത്തുകയായിരുന്നു. പേരൂർ ക്ഷേത്രത്തിന്റെയും ബന്നാരിയമ്മൻ ക്ഷേത്രത്തിന്റെയും ഉപഹാരങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. എടപ്പാടി പളനിസ്വാമി ഉൽപ്പെടെയുള്ളവർ ഷാൾ അണിയിച്ചു. 7.50-ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് മടങ്ങിയത്. Published: 19 Apr 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോനിയമ്മനും മരുതമല മുരുകനുംപ്രണാമം പറഞ്ഞ് നരേന്ദ്രമോദി — Ma… | Boolokam