കോയമ്പത്തൂരിൽ 17,000 ജീവനക്കാരെ നിയോഗിച്ചു

കോയമ്പത്തൂരിൽ 17,000 ജീവനക്കാരെ നിയോഗിച്ചു

M
MathrubhumiSource Link
നിയമസഭാ തിരഞ്ഞെടുപ്പ് To advertise here, കോയമ്പത്തൂർ : നിയസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ജില്ലയിൽ 17,000 ജീവനക്കാരെ നിയോഗിച്ചതായി ജില്ലാകളക്ടർ ജി. പവൻകുമാർ. പോളിങ് ജോലിക്കു നിയോഗിച്ചവരെ സഹായിക്കാനായി 3,000 പേരെ അധികമായി സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ റവന്യൂ ഓഫീസറുടെ പദവി വഹിക്കുന്ന 20 നോഡൽ ഓഫീസർമാരെ നിയമിച്ചു. ഇവരായിരിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ആകെയുള്ള 3,540 പോളിങ് ബൂത്തുകൾക്കായി 8,343 ബാലറ്റ് യൂണിറ്റ്, 5,200 കൺട്രോൾ യൂണിറ്റ്, 5,572 വിവി പാറ്റ് മെഷിനുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 182 പ്രശ്‌നസാധ്യതാ ബൂത്തുകൾ ജില്ലയിൽ ആകെയുള്ള 3,540 പോളിങ് ബൂത്തുകളിൽ 182 പ്രശ്‌നസാധ്യത ബൂത്തുകളാണെന്ന് കളക്ടർ അറിയിച്ചു. ഇതിൽ 78 എണ്ണം നഗരത്തിനകത്തും 104 എണ്ണം നഗരത്തിന് വെളിയിലുമാണ്. എല്ലാ പോളിങ് ബൂത്തുകളിലും സി.സി.ടി.വി. സ്ഥാപിക്കും. ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തിലും ഓരോ മാതൃകാ ബൂത്തും വനിതാ ബൂത്തുമുണ്ടാവും. ജില്ലയുടെ അതിർത്തി മേഖലയിലുള്ള 13 ചെക്‌പോസ്റ്റുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരുപ്പൂരിൽ 13,546 പേരെ നിയമിച്ചു തിരുപ്പൂരിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2,822 പോളിങ്‌ സ്റ്റേഷനുകളിൽ 13,546 സർക്കാർ ജീവനക്കാരെ പോളിങ്‌ ദിവസത്തെ ജോലികൾക്കായി നിയമിച്ച് കളക്ടർ ഡോ. എസ്.എൻ. മനീഷിന്റെ ഉത്തരവ്. ആകെ പോളിങ് സ്റ്റേഷനുകളിൽ ധാരാപുരം നിയമസഭാ മണ്ഡലത്തിൽ 320, കാങ്കയത്ത് 318, അവിനാശിയിൽ 372, തിരുപ്പൂർ നോർത്ത് മണ്ഡലത്തിൽ 442, തിരുപ്പൂർ സൗത്തിൽ 289, പല്ലടത്ത് 480, ഉദുമൽപേട്ടയിൽ 307, മടത്തുകുളം മണ്ഡലത്തിൽ 294 എന്നിങ്ങനെയാണ് സ്ഥിതിചെയ്യുന്നത്. എല്ലാ പോളിങ് സ്റ്റേഷനുകളിലേക്കുമായി റിസർവ് ഉപകരണങ്ങൾ ഉൾപ്പെടെ ആകെ 5,506 ബാലറ്റ് യൂണിറ്റുകൾ, 3,922 കൺട്രോളിങ്‌ യൂണിറ്റുകൾ, 4,059 വിവി പാറ്റുകൾ എന്നിവ സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡോ. മനീഷ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന പശ്ചാത്തലത്തിൽ കളക്ടർ അംഗീകൃത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു. പൊതു, സ്വകാര്യ സ്ഥലങ്ങളിൽ വെച്ചിട്ടുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രചാരണ ബോർഡുകൾ ഉടനടി മാറ്റണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഘോഷയാത്രകളോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. പൊള്ളാച്ചിയിൽ 12,37,000 രൂപ പിടിച്ചെടുത്തു പൊള്ളാച്ചിയിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വിവിധഭാഗങ്ങളിൽ നിന്നായി 12,37,000 രൂപ പിടികൂടി. മോതിരപുരം ഡിവിഷനിൽ നടത്തിയ വാഹനപരിശോധനയിൽ, കേരളത്തിലെ പുത്തൻപറമ്പിൽ സജി എന്നയാളിൽ നിന്ന് രേഖകളില്ലാത്ത 3,87,500 രൂപ കണ്ടെത്തി. കൊറ്റമ്പട്ടി പ്രദേശത്തെ ടി. അരുൺ സൂര്യ എന്ന വ്യക്തിയിൽ നിന്ന് 3,87,500 രൂപയും നല്ലൂർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ വടകര അഷറഫ് അലിയിൽ നിന്ന് 1,49,100 രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം പൊള്ളാച്ചി മണ്ഡലം റിട്ടേണിങ്‌ ഓഫീസർ രാമകൃഷ്ണ സ്വാമിക്ക് ഇലക്ഷൻ കൈമാറി. പണം സർക്കാർ ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കൃത്യമായ രേഖകൾ ഹാജരാക്കിയാൽ തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. കോയമ്പത്തൂരിൽ രണ്ടുലക്ഷം പിടികൂടി കോയമ്പത്തൂർ : തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന രണ്ടുലക്ഷം പിടികൂടി. ഡെപ്യൂട്ടി രജിസ്ട്രാർ കാഞ്ചനയുടെ നേതൃത്വത്തിലുള്ള സംഘമാണ് സായിബാബ കോളനി അഴകേശൻ റോഡിൽ നടത്തിയ വാഹനപരിശോധനക്കിടെ പണം പിടിച്ചത്. കാറിൽ വന്ന സ്വർണവ്യാപാരിയിൽനിന്ന് രണ്ടുലക്ഷമാണ് പിടിച്ചത്. മതിയായ രേഖകളില്ലാത്തിനാൽ പണം അഡീഷണൽ കളക്ടർക്ക് കൈമാറി. പൊതുജനപരാതികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ പെട്ടി സ്ഥാപിച്ചു കോയമ്പത്തൂർ : തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ തിങ്കളാഴ്ചകളിൽ കളക്ടറേറ്റിൽ നടത്തിവരുന്ന പൊതുജന സമ്പർക്കപരിപാടികൾ നിർത്തിവെച്ചതായി കളക്ടർ അറിയിച്ചു. ഇതിനുപകരമായി കളക്ടറേറ്റിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. പരാതി സ്വീകരിച്ച് രസീത് നൽകുമെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുംവരെ ഇതേരീതിയിലുള്ള സംവിധാനമാണ് തുടരുക. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറയ്ക്ക് ഓരോ പരാതികളും പരിശോധിച്ച് പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോയമ്പത്തൂരിൽ 17,000 ജീവനക്കാരെ നിയോഗിച്ചു — Mathrubhumi |… | Boolokam