കോയിപ്പാടി-കൊപ്പളം റോഡ്‌ തകർന്നു

കോയിപ്പാടി-കൊപ്പളം റോഡ്‌ തകർന്നു

കുമ്പള : വർഷങ്ങളായി റീ ടാറിങ് നടത്താത്ത റോഡിലൂടെയുള്ള യാത്ര ദുസ്സഹം. കുമ്പള ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശത്തിലൂടെ കടന്നുപോകുന്ന റോഡിന് കുറെ കാലമായി റീ- ടാറിങ്ങില്ല. റോഡിന്റെ പലഭാഗത്തും കുണ്ടും കുഴികളും രൂപപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകളുടെ സമീപത്തുകൂടി പോകുന്ന റോഡിന്റെ കര ഇടിച്ചിലും വ്യാപകമാണ്. ഓട്ടോറിക്ഷകൾ റോഡിനെ കൈയൊഴിഞ്ഞ നിലയിലാണ്. ഇരുചക്ര വാഹനയാത്രക്കാർക്കും റോഡിലൂടെയുള്ള യാത്ര അപകടഭീഷണി ഉയർത്തുന്നു. To advertise here, തുറമുഖ എൻജിനീയറിങ് വകുപ്പാണ് കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 2017-18 വർഷത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയത്. എട്ടുവർഷം പിന്നിട്ടിട്ടും റോഡിന്റെ നവീകരണ ജോലികളൊന്നും നടത്തിയതുമില്ല. ഇത് റോഡ് തകർച്ചയ്ക്ക് ആക്കംകൂട്ടുകയുംചെയ്തു. കോയിപ്പാടിമുതൽ മൊഗ്രാൽ കൊപ്പളംവരെയുള്ള നൂറുകണക്കിന്‌ കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തെ റോഡ് ഏറെ ഉപകാരപ്പെട്ടിരുന്നു. തീരദേശ റോഡ് യാഥാർഥ്യമായതോടെ ഈ പ്രദേശങ്ങളിൽ പഞ്ചായത്ത് തുക ഉപയോഗപ്പെടുത്തി നിരവധി ലിങ്ക് റോഡുകളുണ്ടായെങ്കിലും അവയും ഇപ്പോൾ തകർച്ചയെ നേരിടുന്നു. റോഡുകൾ അഞ്ചുവർഷത്തിലൊരിക്കലെങ്കിലും റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് തീരദേശവാസികൾ ആവശ്യപ്പെടുന്നത്. സർക്കാർ തീരദേശ ഹൈവേ നിർമാണത്തിന്‌ മുൻകൈ എടുക്കുമ്പോൾ ഇത്തരത്തിലുള്ള റോഡുകൾ നന്നാക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഴക്കാലമെത്തുന്നതോടെ യാത്രാദുരിതം വർധിക്കുമെന്ന ആശങ്കയിലാണ് തീരദേശ നിവാസികൾ. Published: 21 Apr 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോയിപ്പാടി-കൊപ്പളം റോഡ്‌ തകർന്നു — Mathrubhumi | Boolokam | Boolokam