കോയിപ്രത്ത് റോഡരികിൽ മാലിന്യം വലിച്ചെറിയുന്നു

കോയിപ്രത്ത് റോഡരികിൽ മാലിന്യം വലിച്ചെറിയുന്നു

M
MathrubhumiSource Link
കോയിപ്രം : ആറാട്ടുപുഴ-കുമ്പനാട് റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. കോയിപ്രം ചെറുവള്ളിപ്പടിമുതൽ ആറാട്ടുപുഴ പാലം വരെ ഇരുവശങ്ങളിലുമാണ് മാലിന്യം കൂടുതലായി റോഡരികിലേക്ക് വലിച്ചെറിയുന്നത്. വീട്ടുമാലിന്യം കവറുകളിലാക്കിയാണ് ഇവിടെ കൊണ്ടിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. To advertise here, മാലിന്യങ്ങൾ ചീഞ്ഞ് അന്തരീക്ഷം ദുർഗന്ധപൂരിതമാണ്. മൂക്കുപൊത്താതെ റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥ. വീടുകളിലെ മാലിന്യങ്ങൾ വാഹനങ്ങളിൽ എത്തിച്ച് റോഡിന്റെ ഇരുവശത്തേക്കും വലിച്ചെറിയുകയാണ് ചെയ്യുന്നത്. ചിലർ പുലർകാലത്ത് നടക്കാൻ ഇറങ്ങുമ്പോഴും ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയാറുണ്ട്. നാളുകളായി പൊതുജനം ഇതിന്റ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആരോട് പരാതിപ്പെടണം എന്നുപോലും അറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ആറാട്ടുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഏറെ മാലിന്യം ഉള്ളത്. റോഡ് ഉയർന്ന് സ്ഥിതി ചെയ്യുന്നതിനാൽ മാലിന്യം താഴെയുള്ള പറമ്പുകളിലും പതിക്കുന്നുണ്ട്. ചിലർ മാലിന്യ കവറുകൾ പാലത്തിൽനിന്ന്‌ പമ്പാനദിയിലേക്കും വലിച്ചെറിയുന്നു. റോഡരികിലുള്ള മാലിന്യം മഴ പെയ്യുമ്പോൾ പമ്പാനദിയിലേക്ക് ഒലിച്ചിറങ്ങുന്നതും പതിവാണ്. പാലത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് സാമൂഹികവിരുദ്ധർക്ക് സൗകര്യമായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ താവളമാണ് കോയിപ്രം മേഖല. ഇരുനൂറിലധികം തൊഴിലാളികൾ ഇവിടെ താമസിക്കുന്നുണ്ട്. അതിനാൽ കോയിപ്രത്ത് ഒട്ടേറെ തട്ടുകടകളും അടുത്തിടെയായി തുടങ്ങിയിട്ടുണ്ട്. ഈ കടകളിലെ മാലിന്യവും റോഡരികിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. Published: 20 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോയിപ്രത്ത് റോഡരികിൽ മാലിന്യം വലിച്ചെറിയുന്നു — Mathrubhumi… | Boolokam