മുണ്ടക്കയം : കോരുത്തോട്-മുണ്ടക്കയം പാതയിലെ വണ്ടൻപതാൽ തേക്കിൻകൂപ്പിനു സമീപത്തെ കാട്ടുപോത്തുകളുടെ സാന്നിധ്യം യാത്രക്കാരെ ആശങ്കയിലാക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള തേക്കിൻ കൂപ്പുകളിൽ നിന്നും കാട്ടുപോത്തുകൾ റോഡിലേക്ക് രാത്രിയും പകലും ഇറങ്ങുന്നതാണ് അപകടഭീഷണി. To advertise here, വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള രണ്ട് കിലോമീറ്റർ കൂപ്പ് റോഡിൽ കാട്ടുപോത്ത് വാഹനങ്ങളിൽ ഇടിച്ച് രണ്ട് വർഷത്തിനിടെ ചില അപകടങ്ങളും ഉണ്ടായി. വർഷങ്ങളായി കാട്ടുപോത്തിന്റെ സാന്നിധ്യം ഇടയ്ക്കിടെ പ്രദേശത്ത് കാണുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. 2024 ഡിസംബർ 24-ന് തമിഴ്നാട്ടുകാരായ ശബരിമല തീർഥാടകരുടെ കാറിൽ കാട്ടുപോത്ത് ഇടിച്ചുണ്ടായ അപകടമാണ് ആദ്യം ഉണ്ടായത്. കാറിടിച്ച് കാട്ടുപോത്ത്ചത്തു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിനുശേഷം പ്രദേശത്ത് പോത്തിന്റെ സാന്നിധ്യം കാണാതെ വന്നതോടെ ശല്യം അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. ഈ വർഷം മൂന്ന് മാസത്തിനിടെ മൂന്ന് അപകടങ്ങൾ ഉണ്ടായതോടെയാണ് സാന്നിധ്യം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. ഈവർഷം ജനുവരിയിൽ റോഡരികിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. പോത്തുകൾ തമ്മിൽ ഉണ്ടായ ആക്രമണത്തിൽ ഏറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം ബൈക്ക് യാത്രക്കാർക്ക് മുന്നിൽ ഒരുകാട്ടുപോത്ത് ചാടിയെങ്കിലും നിസ്സാരപരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. അഞ്ച് കാട്ടുപോത്തുകൾ സ്ഥിരമായി പ്രദേശത്ത് ഉള്ളതായി സ്ഥിരം യാത്രക്കാർ പറയുന്നു. ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിന് സമീപമുള്ള തോട്ടിൽ വെള്ളം കുടിക്കാനായാണ് ഇവ എത്തുന്നത്. പ്രദേശത്ത് സൗരോർജവേലി സ്ഥാപിക്കുന്നതിന് നടപടികൾ ഉണ്ടാവണം. Published: 07 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോരുത്തോട് റോഡിൽ കാട്ടുപോത്തുകൾ യാത്രക്കാർക്ക് ഭീഷണി
M
MathrubhumiSource Link
about 1 month ago