കോലിയേയും രോഹിത്തിനെയുംപോലെ സഞ്ജുവിനും പകരക്കാരില്ല; മുൻ നായകനെ വാനോളം പുകഴ്ത്തി റിയാൻ പരാഗ്

കോലിയേയും രോഹിത്തിനെയുംപോലെ സഞ്ജുവിനും പകരക്കാരില്ല; മുൻ നായകനെ വാനോളം പുകഴ്ത്തി റിയാൻ പരാഗ്

M
MathrubhumiSource Link
ജയ്പുർ: രാജസ്ഥാൻ റോയൽസിൽ മുൻ നായകൻ സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ച് മനസ്സുതുറന്ന് പുതിയ ക്യാപ്റ്റൻ റിയാൻ പരാഗ്. സഞ്ജുവിനെപ്പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരക്കാരെ കണ്ടെത്തുന്നതുപോലെ പ്രയാസകരമായ കാര്യമാണെന്ന് പരാഗ് പറഞ്ഞു. ജയ്പുരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, സഞ്ജുവിന് പകരം മറ്റൊരു താരത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനിൽ കളിക്കാൻ സമാനമായ ശൈലിയുള്ള മറ്റൊരാളെ കണ്ടെത്താമെന്നല്ലാതെ സഞ്ജുവിന് പകരക്കാരൻ സഞ്ജു മാത്രമാണെന്നും പരാഗ് കൂട്ടിചേർത്തു. കഴിഞ്ഞ അഞ്ചുവർഷം ടീമിനെ നയിച്ച സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിന് കൈമാറിയാണ് രാജസ്ഥാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും ടീമിലെത്തിച്ചത്. രണ്ട് ഘട്ടങ്ങളിലായി 11 വർഷം രാജസ്ഥാൻ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച സഞ്ജു സാംസൺ ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനും വിജയിച്ച നായകനുമാണ്. 2022-ൽ ടീമിനെ ഫൈനലിലേക്കും 2024-ൽ പ്ലേഓഫിലേക്കും നയിച്ചത് അദ്ദേഹമായിരുന്നു. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ച താരം, മൂന്ന് തുടർച്ചയായ മത്സരങ്ങളിൽ മാച്ച് വിന്നിങ് പ്രകടനം നടത്തി 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. Content Highlights: Riyan Parag compares replacing Sanju Samson to replacing legends like Rohit Sharma and Virat Kohli Published: 19 Mar 2026, 08:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോലിയേയും രോഹിത്തിനെയുംപോലെ സഞ്ജുവിനും പകരക്കാരില്ല; മുൻ നാ… | Boolokam