തിരൂർ(മലപ്പുറം): വളാഞ്ചേരി ആതവനാട് മർക്കസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്‌നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്. To advertise here, ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പിൽ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്. സഹോദരി: ഷഹ്‌മ. Content Highlights: 20-year-old biotechnology student passed away in 2026., Incident occurred during an internship presentation in Palakkad., The student belonged to Paravanna, Tirur., Medical assistance was provided at a nearby hospital but was unsuccessful. Published: 21 Apr 2026, 07:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോളേജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
M
MathrubhumiSource Link
19 days ago