കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന്

കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന്

കോഴിക്കോട് : അതിരാത്രത്തിലെ സുപ്രധാന ഹോമങ്ങൾക്ക്‌ വേദിയാകാൻ കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിലെ ഗരുഡാകൃതിയിലുള്ള ഉത്തരവേദിയായ ശ്വേനചിതി ഒരുങ്ങി. ആചാര്യ എം.ആർ. രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രത്തിലെ ഇനിയുള്ള പ്രധാന ഹോമങ്ങൾ ഇവിടെയാണ് നടക്കുക. To advertise here, അഗ്നിയെ പ്രാചീനവംശത്തിൽനിന്ന് ഉത്തരവേദിയിലേക്ക് കൊണ്ടുപോകുന്ന ചടങ്ങായ അഗ്നിപ്രണയനം വ്യാഴാഴ്ച നടക്കും. ശ്രീരുദ്രഹോമം, പ്രവർഗ്യോദ്വസനം, വൈശ്വാനരീയേഷ്ടി തുടങ്ങിയ ഹോമങ്ങളും ഉണ്ടാകും. ബുധനാഴ്ച മഹാഗ്നിചയനം എന്ന വൈദികക്രിയ അരങ്ങേറി. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് അതിരാത്ര യജ്ഞഭൂമി സന്ദർശിച്ചു. വിദ്വൽസദസ്സ്: വിഷയവൈവിധ്യത്താൽ സമ്പന്നം : അതിരാത്രത്തിന്റെ ആറാം ദിവസമായ ബുധനാഴ്ചത്തെ വിദ്വൽസദസ്സ് വിഷയവൈവിധ്യത്താൽ സമ്പന്നമായിരുന്നു. പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശബരിമല മുൻ മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. വിദ്വൽസദസ്സിന്റെ ഉദ്ഘാടനവും ആചാര്യ എം.ആർ. രാജേഷ് രചിച്ച ‘അന്തർലോകം: ഉപാസകന്റെ രഹസ്യപ്രപഞ്ചം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജണൽ ഡയറക്ടർ കെ.കെ. മുഹമ്മദ് ശബരിമല മുൻ മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. ആചാര്യ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു. ദുബായിലെ ആചാര്യകുലം ഡയറക്ടർ കോമത്ത് വിനോദ് വൈദിക്, നിർമൽകുമാർ വൈദിക്, കെ.പി. അജിത്ത് വൈദിക് തുടങ്ങിയവർ സംസാരിച്ചു. Published: 23 Apr 2026, 03:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് അതിരാത്രം: അഗ്നിപ്രണയനം ഇന്ന് — Mathrubhumi | Bo… | Boolokam