മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്), ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 1 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെ ഉമ്മൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിൻ (കിഡ്‌നി സ്‌ക്രീനിംഗ്), ട്രൈ ഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, എസ് ജി. പി.ടി, എസ് ജി ഓ ടി (ലിവർ സ്‌ക്രീനിംഗ് ) എന്നിവയടങ്ങുന്ന രക്ത പരിശോധനയും കണ്ണ് പരിശോധനയും കൂടാതെ ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുമെന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻ കൂട്ടി താഴെ കാണുന്ന നമ്പരുകളിൽ വിളിച്ചോ വാട്‌സപ്പിൽ മെസ്സേജ് അയച്ചോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 36270501, 33156933, 39461746, 39419133 To advertise here, Content Highlights: Comprehensive health screenings including kidney and liver profiles, Free eye examinations and general doctor consultations, Collaboration between KPF and KIMS Health Bahrain, Mandatory pre-registration process for participants Published: 20 Apr 2026, 10:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കൽ ക്യാമ്പ് മെയ് ഒന്നിന്
M
MathrubhumiSource Link
20 days ago